കൊലപാതക കേസിൽ ഹാജരാകാനെത്തിയ പ്രതിയെ ഏഴംഗ സംഘം കോടതിക്ക് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി; പകരം വീട്ടിയതെന്ന് പോലീസ്

ചേട്ടനെ കൊന്നവനെ കോടതിക്ക് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി അനിയനും സംഘവും

നിഹാരിക കെ.എസ്
ശനി, 21 ഡിസം‌ബര്‍ 2024 (08:45 IST)
തിരുനെൽവേലി: തമിഴ്‌നാട്ടിൽ കോടതി വളപ്പിന് മുന്നിൽ വെച്ച് ഒരു സംഘം ആളുകൾ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. തിരുനെൽവേലി ജില്ലാ കോടതിക്കു മുന്നിൽ വച്ചാണ് ആളുകൾ നോക്കിനിൽക്കെ ഏഴംഗസംഘം മായാണ്ടി (38) എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ടു നാലു പേരെ തിരുനെൽവേലി സിറ്റി പൊലീസ് പിടികൂടി. കൊലയ്ക്ക് ഉപയോഗിച്ച അരിവാളും വെട്ടുകത്തിയും പ്രതികൾ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കണ്ടെത്തി.
 
വെള്ളിയാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം. തിരുനെൽവേലി കീലാനത്തം സ്വദേശിയായ മായാണ്ടി രാജാമണി എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു. കേസുമായി ബന്ധപ്പെട്ടു കോടതിയിൽ ഹാജരാകാനായി മായാണ്ടി ജില്ലാ കോടതിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. കോടതിയിലേക്ക് കയറുന്നതിന് തൊട്ടുമുൻപ് കാറിലെത്തിയ ഏഴംഗ സംഘം ഇയാളെ വെട്ടിവീഴ്ത്തുകയായിരുന്നു. 
 
രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മായാണ്ടിയെ പിന്തുടർന്നെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി. കോടതിക്കു മുന്നിൽ ആളുകൾ നോക്കിനിൽക്കെയായിരുന്നു സംഭവം. മായാണ്ടി കൊലപ്പെടുത്തിയ രാജാമണി എന്നയാളുടെ ബന്ധുക്കളാണ് ഇയാളെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. മായാണ്ടിയുടെ നിലിവളി കേട്ടു കോടതിക്കുള്ളിൽനിന്നു പൊലീസ് ഉദ്യോഗസ്ഥർ ഓടിയെത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു. 
 
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് പേരെ പോലീസ് പിടികൂടിയത്. സംഭവസ്ഥലം സന്ദർശിച്ച തിരുനെൽവേലി സിറ്റി പൊലീസ് കമ്മീഷണർ രൂപേഷ് കുമാർ മീണ രക്ഷപ്പെട്ട മറ്റു പ്രതികളെ പിടികൂടാൻ മൂന്നു പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായി അറിയിച്ചു.  പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

ചോദ്യം ചെയ്യലിന് ഹാജരായില്ല, അനിൽ അംബാനിയുടെ 1400 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments