പ്രണയ വിവാഹങ്ങള്‍ നിരോധിച്ചുകൊണ്ട് പ്രമേയം പാസാക്കി പഞ്ചാബിലെ ഒരു ഗ്രാമം
കുടുംബത്തിന്റെയോ സമുദായത്തിന്റെയോ അനുമതി ഇല്ലാതെ നടക്കുന്ന പ്രണയ വിവാഹങ്ങളാണ് നിരോധിച്ചത്.
പ്രണയ വിവാഹങ്ങള്‍ നിരോധിച്ചുകൊണ്ട് പ്രമേയം പാസാക്കി പഞ്ചാബിലെ ഒരു ഗ്രാമം. പഞ്ചാബിലെ മൊഹാലി ജില്ലയിലെ ഗ്രാമമാണ് വിചിത്രമായ പ്രമേയം പാസാക്കിയത്. കുടുംബത്തിന്റെയോ സമുദായത്തിന്റെയോ അനുമതി ഇല്ലാതെ നടക്കുന്ന പ്രണയ വിവാഹങ്ങളാണ് നിരോധിച്ചത്.
മാനക്പൂര്‍ ശരിഫ് ഗ്രാമത്തിലാണ് പ്രമേയം പാസായത്. പ്രമേഹത്തിനെതിരെ എതിര്‍പ്പുകള്‍ ഒന്നും ഉണ്ടായില്ല. അതേസമയം ഇക്കാര്യത്തില്‍ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്ത് എത്തി. ജൂലൈ 31നാണ് പ്രമേയം പാസായത്. ഇത്തരത്തില്‍ അനുമതിയില്ലാതെ വിവാഹം കഴിക്കുന്ന ദമ്പതികളെ ഗ്രാമത്തിലോ സമീപ ദേശങ്ങളിലോ താമസിപ്പിക്കുന്നതില്‍ നിന്ന് വിലക്കികൊണ്ടാണ് പ്രമേയം പാസായത്.
ഇത്തരം ദമ്പതികള്‍ക്ക് അഭയം നല്‍കരുതെന്ന് ഗ്രാമവാസികള്‍ക്ക് നിര്‍ദേശം നല്‍കി. അഭയം നല്‍കുന്ന ഗ്രാമവാസികള്‍ ശിക്ഷ നടപടികള്‍ നേരിടേണ്ടിവരും.