ചൈന 2000 കിലോമീറ്റര്‍ പിടിച്ചടക്കിയ കാര്യം നിങ്ങള്‍ എങ്ങനെ അറിഞ്ഞു; രാഹുല്‍ഗാന്ധിയെ ശാസിച്ച് സുപ്രീംകോടതി
ഒരു യഥാര്‍ത്ഥ ഇന്ത്യന്‍ പൗരന്‍ അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തില്ലെന്നും കോടതി പറഞ്ഞു.
ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയെ ശാസിച്ച് സുപ്രീംകോടതി. ചൈനക്കാര്‍ 2000 കിലോമീറ്റര്‍ പിടിച്ചടക്കിയ കാര്യം നിങ്ങള്‍ എങ്ങനെ അറിഞ്ഞുവെന്ന് കോടതി ചോദിച്ചു. ഒരു യഥാര്‍ത്ഥ ഇന്ത്യന്‍ പൗരന്‍ അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തില്ലെന്നും കോടതി പറഞ്ഞു.
പ്രതിപക്ഷ നേതാവായ താങ്കള്‍ എന്തിനാണ് ഇങ്ങനെ പറയുന്നത്, പാര്‍ലമെന്റില്‍ എന്തുകൊണ്ടാണ് ഈ ചോദ്യങ്ങള്‍ ചോദിക്കാത്തത്. മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. 2022ല്‍ ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് രാഹുല്‍ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്.
ചൈനീസ് സൈന്യം അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ സൈന്യത്തെ മര്‍ദ്ദിക്കുകയാണെന്നും അന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നത് അഭിപ്രായ സ്വാതന്ത്ര്യം അല്ലെന്നും കോടതി വ്യക്തമാക്കി.