Select Your Language

Notifications

webdunia
webdunia
webdunia
webdunia

അധികാരം പങ്കിടാന്‍ ചിലര്‍ ഒരുക്കമല്ല; സിദ്ധരാമയ്യയെ വിമര്‍ശിച്ച് ഡി കെ ശിവകുമാര്‍

ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്‌ക്കെതിരെ വിമര്‍ശനം നടത്തിയത്.

shivakumar

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 4 ഓഗസ്റ്റ് 2025 (12:38 IST)
shivakumar
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍. ഡല്‍ഹിയില്‍ എഐസിസി സംഘടിപ്പിച്ച ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്‌ക്കെതിരെ വിമര്‍ശനം നടത്തിയത്. 2004ല്‍  പ്രധാനമന്ത്രി പദത്തില്‍ നിന്ന് മാറി നില്‍ക്കാനുള്ള സോണിയ ഗാന്ധിയുടെ തീരുമാനത്തെ അദ്ദേഹം പ്രശംസിച്ചു.
 
പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ സോണിയ ഗാന്ധിയോട് രാഷ്ട്രപതി ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് അധികാരം പ്രധാനമല്ലെന്ന് അവര്‍ പറഞ്ഞു. സാമ്പത്തിക വിദഗ്ധനും ന്യൂനപക്ഷ സമുദായ അംഗവുമായ ഒരാള്‍ക്ക് രാജ്യത്തെ രക്ഷിക്കാനാകുമെന്നും അദ്ദേഹം പ്രധാനമന്ത്രിയാകണമെന്നും അവര്‍ തീരുമാനിച്ചു. ഇത് രാഷ്ട്രീയ ത്യാഗത്തിന്റെ സമാനതകളില്ലാത്ത ഉദാഹരണമാണെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. ഇത്രയും വലിയൊരു ജനാധിപത്യ രാജ്യത്ത് ആരെങ്കിലും ഇത്തരത്തിലുള്ള ത്യാഗം ചെയ്തിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.
 
ഒരു ചെറിയ പദവി പോലും ത്യജിക്കാന്‍ ആരെങ്കിലും തയ്യാറാകുന്നുണ്ടോ, പഞ്ചായത്ത് തലത്തില്‍ പോലും പലരും അതിനു തയ്യാറാകില്ല. ചില എംഎല്‍എമാരും മന്ത്രിമാരും അധികാരം പങ്കുവയ്ക്കാറുണ്ട്, എന്നാല്‍ നമ്മളില്‍ ചിലര്‍ അധികാരം പങ്കുവെക്കാന്‍ പോലും സമ്മതിക്കുന്നില്ലെന്ന്   അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കരുതലോണം'; സബ്‌സിഡി നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ, വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍