Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആധാര്‍ നമ്പര്‍ നല്‍കാത്തവര്‍ക്ക് റേഷനില്ല; പൊതുവിതരണ മേഖലയില്‍ സുതാര്യത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍

ആധാര്‍ ഇല്ലെങ്കില്‍ റേഷനും ഇല്ല!

ആധാര്‍ നമ്പര്‍ നല്‍കാത്തവര്‍ക്ക് റേഷനില്ല; പൊതുവിതരണ മേഖലയില്‍ സുതാര്യത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍
, വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (08:08 IST)
ആധാര്‍ നമ്പര്‍ നല്‍കാത്ത ഗുണഭോക്താക്കള്‍ക്ക് ഇനി മുതല്‍ റേഷന്‍ ഇല്ലെന്ന് അധികൃതര്‍. ഈ മാസം മുപ്പതാണ് നമ്പര്‍ നല്‍കേണ്ടുന്ന അവസാന ദിവസം. ഇതിനുള്ളില്‍ ആധാര്‍ നമ്പര്‍ നല്‍കാത്തവര്‍ക്ക് റേഷന്‍ നല്‍കേണ്ടെന്നാണ് സിവില്‍ സ്പ്ലൈസ് വകുപ്പിന്റെ തീരുമാനം.
 
ആധാര്‍ നമ്പര്‍ ഉള്‍പ്പെടുത്തി അതിന്റെ സാധുത വ്യക്തമാക്കിയശേഷം മാത്രമേ ഇനി റേഷന്‍ നല്‍കാവൂ എന്നാണ് കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തില്‍ നിന്നുമുള്ള അറിയിപ്പ്. സംസ്ഥാനത്ത് ഇതിനോടകം റേഷന്‍ കടകളില്‍ നിന്നും എല്ലാവരുടെയും ആധാര്‍ നമ്പര്‍ സ്വീകരിച്ചിട്ടുണ്ട്. 
 
പൊതുവിതരണ മേഖലകളില്‍ സുതാര്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ പറയുന്നു. ഇതുവഴി റേഷന്‍ സാധനങ്ങളുടെ ചോര്‍ച്ചകള്‍ ഒരുപരിധി വരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് ഇവരുടെ വിശ്വാസം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകളോട് മോശമായി പെരുമാറിയ തന്റെ സുഹൃത്തിന്റെ മുഖത്തടിച്ച് അച്ഛന്‍, പ്രശ്നമാക്കേണ്ടന്ന് കേണപേക്ഷിച്ച് ഭാര്യ! - വൈറലാകുന്ന അനുഭവക്കുറിപ്പ്