Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെനുവിൽ നിന്ന് ബീഫിനെ പുറത്താക്കി കേരളാ പൊലീസ്; വിവാദം

കേരളാ പൊലീസ് നേരത്തെ തൃശൂർ പൊലീസ് അക്കാദമിയിൽ ബീഫ് ഒഴിവാക്കിയ തീരുമാനം നേരത്തെ വിവാദമായിരുന്നു.

മെനുവിൽ നിന്ന് ബീഫിനെ പുറത്താക്കി കേരളാ പൊലീസ്; വിവാദം

റെയ്‌നാ തോമസ്

, തിങ്കള്‍, 17 ഫെബ്രുവരി 2020 (15:30 IST)
കേരളാ പൊലീസ് വിവിധ ബറ്റാലിയനുകളിൽ ഭക്ഷണത്തിനായുള്ള മെനുവിൽ നിന്നും ബീഫ് ഒഴിവാക്കി. കേരളത്തിൽ ഏറ്റവും പ്രചാരമുള്ള ഭക്ഷണമായ ബീഫ് കേരളാ പൊലീസ് മെനുവിൽ നിന്നൊഴിവാക്കിയത് വിവാദമായിട്ടുണ്ട്. 

ഇപ്പോൾ ആരോഗ്യത്തിന്റെ   മറവിലാണ് ബീഫിനെ പുറത്താക്കി മെനു പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുട്ട, മുട്ടക്കറി, ചിക്കൻ, തുടങ്ങി കഞ്ഞി, പയർ തുടങ്ങി എല്ലാം മെനുവിലുണ്ടെങ്കിലും ബീഫിന് അയിത്തം കൽപ്പിച്ചാണ് പൊലീസ് പുതിയ മെനു.
 
ആരോഗ്യപരമായ കാരണങ്ങളാലാണ് ബീഫ് പട്ടികയിൽ നിന്നൊഴിവാക്കിയതെന്നും നിരോധനമില്ലെന്നും പൊലീസുമായി ബന്ധപ്പെട്ടവർ അറിയിച്ചതായി ഈ വാർത്ത പുറത്തുകൊണ്ടുവന്ന  മനോരമാ ന്യൂസ് റിപ്പോർട്ട് ചെയ്തു. 
 
കേരളാ പൊലീസ് നേരത്തെ തൃശൂർ പൊലീസ് അക്കാദമിയിൽ ബീഫ് ഒഴിവാക്കിയ തീരുമാനം  നേരത്തെ  വിവാദമായിരുന്നു. സുരേഷ് രാജ് പുരോഹിത് ചുമതലയിരിക്കെയാണ് തൃശൂരിൽ ബീഫ് നിരോധിച്ചത്. അത് വിവാദമായതിനെ തുടർന്ന് ഡിജിപി ഇടപെട്ട് ബീഫ് നിരോധനം ഒഴിവാക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വള വാങ്ങി നൽകിയില്ല; മകള്‍ ഫെനോയില്‍ കുടിച്ചു; ഇതു കണ്ട അമ്മ ഏഴാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി