Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോയമ്പത്തൂരിൽ വാഹനാപകടം; ഒരു മലയാളി ഉൾപ്പെടെ അഞ്ചു പേർ മരിച്ചു

ഒരു മലയാളിയും നാല് ഒഡീഷ സ്വദേശികളുമാണ് മരിച്ചത്.

Coimbatore
, ശനി, 27 ജൂലൈ 2019 (11:00 IST)
കോയമ്പത്തൂര്‍ എല്‍ ആന്‍ഡ് ടി ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന അഞ്ച് പേര്‍ മരിച്ചു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കേരള രജിസ്‌ട്രേഷനിലുള്ള കെഎല്‍ 52 പി1014 നമ്പര്‍ കാറാണ് അപകടത്തില്‍ പെട്ടത്. ഒരു മലയാളിയും നാല് ഒഡീഷ സ്വദേശികളുമാണ് മരിച്ചത്.
 
പാലക്കാട് പട്ടാമ്പി വല്ലപ്പുഴ സ്വദേശി മുഹമ്മദ് ബഷീറാണ് മരിച്ച മലയാളി. ഇയാള്‍ കോണ്‍ട്രാക്ടറാണ്. സേലത്ത് നിന്ന് പട്ടാമ്പിയിലേക്ക് തൊഴിലാളികളുമായി വരികയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറും സേലത്തേക്ക് പോകുന്ന ലോറിയും തമ്മില്‍ കൂട്ടിമുട്ടുകയായിരുന്നു.
 
മുഹമ്മദ് ബഷീറും ഒരു തൊഴിലാളിയും സംഭവസ്ഥലത്തു തന്നെ മരിച്ചു. മറ്റുള്ളവര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. മൃതദേഹം സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എം എൽ എ എൽദോ എബ്രഹാമിന്റെ കൈയ്യൊടിഞ്ഞിട്ടില്ലെന്ന് പൊലീസ്