ഹൃദയാഘാതം മൂലം നടനും ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമാന്‍ അന്തരിച്ചു
ഹൃദയാഘാതം മൂലം നടനും ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമാന്‍ അന്തരിച്ചു. 41 വയസായിരുന്നു.
ഹൃദയാഘാതം മൂലം നടനും ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമാന്‍ അന്തരിച്ചു. 41 വയസായിരുന്നു. തോളിന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അമൃത്സറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിന് പിന്നാലെയാണ് നടന്‍ മരണപ്പെട്ടത്. ആശുപത്രിയില്‍ വച്ച് അഞ്ചുമണിയോടെ ഹൃദയഘാതം ഉണ്ടായതായി ഇദ്ദേഹത്തിന്റെ മാനേജര്‍ പറയുന്നു.
2023 പുറത്തിറങ്ങിയ ടൈഗര്‍ ത്രീയില്‍ സല്‍മാന്‍ ഖാനൊപ്പം ഇദ്ദേഹം അഭിനയിച്ചിരുന്നു. 2019ല്‍ ഇറങ്ങിയ മര്‍ജാവന്‍ സിനിമയിലും ഗുമാന്‍ അഭിനയിച്ചിട്ടുണ്ട്. വരീന്ദര്‍ സിങ് പഞ്ചാബിന്റെ അഭിമാനമാണെന്നും അദ്ദേഹത്തിന്റെ മരണം രാജ്യത്തിന് നികത്താന്‍ ആകാത്ത നഷ്ടമാണെന്നും കേന്ദ്രമന്ത്രി രവനീത് സിംഗ് ബിട്ടു പറഞ്ഞു.
അദ്ദേഹത്തിന്റെ ജീവിതം യുവജനങ്ങള്‍ക്ക് എന്നും പ്രചോദനമായിരിക്കുമെന്നും അദ്ദേഹം എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. സമീപകാലങ്ങളില്‍ കലാ മേഖലകളില്‍ നിരവധി താരങ്ങള്‍ ഹൃദയാഘാതം മൂലം മരപ്പെട്ടുന്ന വാര്‍ത്തകള്‍ വരുന്നുണ്ട്.