രക്തത്തില്‍ ‘തെളിവുണ്ട്’; ശ്രീദേവി ബാത്ത്‌ടബ്ബില്‍ വീണത് മദ്യലഹരിയില്‍ ?
രക്തത്തില്‍ ‘തെളിവുണ്ട്’; ശ്രീദേവി ബാത്ത്‌ടബ്ബില്‍ വീണത് മദ്യലഹരിയില്‍ ?
Publish Date: Mon, 26 Feb 2018 (18:38 IST)
Updated Date: Mon, 26 Feb 2018 (18:40 IST)
ശ്രീദേവി ബാത്ത്‌ടബ്ബിൽ മുങ്ങിമരിച്ചതാണെന്ന് ദുബായ് പൊലീസിന്‍റെ റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ മരണം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം.
ബാത്ത്ടബില്‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് ശ്രീദേവി മരിച്ചതെന്നാണ് ഫോറൻസിക് റിപ്പോർട്ടില്‍ പറയുന്നത്. രക്തത്തില്‍ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നുവെന്നും മദ്യലഹരിയിൽ ശ്രീദേവി ബാത്ത്‌ടബ്ബില്‍ വീണ് മുങ്ങി മരിക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതോടെയാണ് മദ്യലഹരിയിൽ ബാത്ത്‌ടബ്ബില്‍ വീണതാണ് മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായിരിക്കുന്നത്.
ശ്രീദേവിയുടെ ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതാണ് മരണകാരണമായത്. ഹൃദയസ്തംഭനം ശ്രീദേവിക്ക് ഉണ്ടായിട്ടില്ലെന്നാണ് ഫോറൻസിക് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
പോസ്റ്റ്മോർട്ടത്തിൽ അസ്വാഭികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ശരീരത്തിൽ മുറിവുകളോ ചതവുകളോ ഇല്ലെന്നും പരിശോധനയിൽ വ്യക്തമായി.
അപകട മരണമാണെന്ന് വ്യക്തമായതോടെ ദുബായ് പൊലീസ് ശ്രീദേവിയുടെ പാസ്പോർട്ട് റദ്ദാക്കി മരണ സർട്ടിഫിക്കറ്റ് നൽകാനുള്ള നടപടി തുടങ്ങി. നടപടി ക്രമങ്ങൾ പൂർത്തിയായാൽ ഇന്ന് രാത്രി 11മണിയോടെ മൃതദേഹം സ്വകാര്യ ജെറ്റ് വിമാനത്തിൽ മുംബയിലേക്ക് കൊണ്ടു പോകും.