ശ്രീദേവി കുളിമുറിയില്‍ കുഴഞ്ഞു വീണു, ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരിച്ചു; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി അറബ് മാധ്യമം
ശ്രീദേവി കുളിമുറിയില്‍ കുഴഞ്ഞു വീണു, ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരിച്ചു; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി അറബ് മാധ്യമം
ശ്രീദേവിയുടെ മരണകാരണം ഹൃദയസ്തംഭനമല്ലെന്ന് റിപ്പോര്‍ട്ട്. കുടുംബത്തോടപ്പം താമസിച്ചിരുന്ന ദുബായിലെ എമിറേറ്റ്സ് ടവർ ഹോട്ടലിലെ കുളിമുറിയില്‍ കുഴഞ്ഞുവീണാണ് താരം മരിച്ചതെന്നാണ് അറബ് മാധ്യമമായ ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കുഴഞ്ഞുവീണ ശ്രീദേവിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രയ്ക്കിടെ മരണം സംഭവിച്ചു. മരിച്ച നിലയിലാണ് ശ്രീദേവിയെ ആശുപത്രിയിലെത്തിച്ചത്. ഇതേതുടർന്ന് മൃതദേഹം നേരെ ഫോറൻസിക് പരിശോധയ്ക്കു പ്രവേശിപ്പിക്കുകയായിരുന്നുവെന്നു. ശ്രീദേവിയെ പ്രശസ്തമായ റാഷിദ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്.
അതേസമയം, ശ്രീദേവിയുടെ മരണം സംബന്ധിച്ച് ബര് ദുബായ് പൊലീസ് കേസ് രജിസ്റ്റ് ചെയ്തതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകു.
ഹൃദയസ്തംഭനം വന്നാണ് ശ്രീദേവി മരിച്ചത് എന്നാണ് കുടുംബാംഗങ്ങള്‍ ആദ്യം അറിയിച്ചത്. ഇന്ന് വൈകിട്ടോടെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കുമെന്നാണ് ഇന്ത്യൻ കോണ്‍സുലേറ്റ് അധികൃതർ പറയുന്നത്.
1963 ഓഗസ്റ്റ് 13 ന് തമിഴ്നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ച ശ്രീദേവി ബാലതാരമായിട്ടാണ് സിനിമയില്‍ എത്തിയത്. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിലഭിനയിച്ച ശ്രീദേവി ബോളിവുഡിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ എന്നാണ് അറിയപ്പട്ടത്.
2013ൽ രാജ്യം പത്മശ്രീ നൽകി ശ്രീദേവിയെ ആദരിച്ചിരുന്നു. രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ആറ് ഫിലിം ഫെയർ അവാർഡുകളും കിട്ടിയിട്ടുണ്ട്. ആലിംഗനം, തുലാവർഷം, സത്യവാൻ സാവിത്രി, നാല് മണി പൂക്കൾ, ദേവരാഗം കുമാര സംഭവം ഉള്‍പ്പെടെ 26 മലയാള സിനിമകളിലും താരം അഭിനയിച്ചു.