Webdunia - Bharat's app for daily news and videos

Install App

'ലജ്ജിക്കുന്നു, ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ': ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണയ്ക്കില്ലെന്ന് നടി ആമിന നിജാം

നിഹാരിക കെ.എസ്
ബുധന്‍, 7 മെയ് 2025 (17:33 IST)
പെഹൽഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യയുടെ നടപടിയെ അഭിനന്ദിച്ച് മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയ താരങ്ങൾ നടത്തിയ പ്രതികരണത്തിനിടെ ശ്രദ്ധേയമായി നടി ആമിന നിജാമിന്റെ പ്രതികരണം. ഇന്ത്യൻ നടപടിയെ അപലപിക്കുകയാണ് ആമിന. ഓപ്പറേഷൻ സിന്ദൂറിനെതിരെ ആമിന ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച കുറിപ്പുകളാണ് ചർച്ചയാകുന്നത്. 
 
പഹൽഗാം ആക്രമണത്തിന് പ്രതികാരം ചെയ്തുവെന്ന് കരുതുന്ന ആളുകൾ ശരിക്കും മാനിപുലേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. താൻ ഇതിനെ പിന്തുണയ്ക്കുന്നില്ല എന്നാണ് ആമിന കുറിച്ചിരിക്കുന്നത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. ‘ബസൂക്ക’, ‘അഞ്ചാം പാതിര’, ‘ടർക്കിഷ് തർക്കം’ എന്നീ സിനിമകളിൽ അഭിനയിച്ച നടിയാണ് ആമിന നിജാം.
 
'അതേ, ഞാൻ ലജ്ജിക്കുന്നു, നിരവധി ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരം കിട്ടാതിരിക്കുമ്പോഴും, രാജ്യം അതിന്റെ സാമ്പത്തികാവസ്ഥയിൽ ഏറ്റവും മോശപ്പെട്ട സാഹചര്യത്തിൽ നിൽക്കുമ്പോഴും എന്റെ രാജ്യം കൊലയെ ഒരു പരിഹാരമായി കാണുന്നതിൽ ഞാൻ ലജ്ജിക്കുന്നു. യുദ്ധമോ കൊലപാതകങ്ങളോ സമാധാനം കൊണ്ടുവരില്ല എന്നത് ഓർക്കുക. ഞാൻ ഇതിനെ പിന്തുണയ്ക്കില്ല. പഹൽഗാം ആക്രമണത്തിന് പ്രതികാരം ചെയ്തുവെന്ന് കരുതുന്ന ആളുകൾ ശരിക്കും മാനിപുലേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. നമ്മൾ കടന്നു പോകുന്ന ഈ യുദ്ധത്തിൽ നഷ്ടം സാധാരണക്കാർക്ക് മാത്രമാണ്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ചിന്തിക്കുന്ന ഒരു ഇന്ത്യക്കാരിയാണ് ഞാൻ, അല്ലാതെ ഈഗോ വ്രണപ്പെടുമ്പോൾ മാത്രം സംസാരിക്കുന്നവളല്ല', എന്നാണ് ആമിനയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി.
 
കൂടാതെ, പാകിസ്ഥാൻ ഇന്റർനെറ്റ് സെലിബ്രിറ്റിയായ റോസി പിരാനിയുടെ കുറിപ്പ് കൂടി ആമിന നിജാം പങ്കുവച്ചിട്ടുണ്ട്. ഇന്ത്യ ആക്രമിച്ചത് സാധാരണക്കാരെയാണ് എന്ന് പറയുന്ന കുറിപ്പും ചിത്രവുമാണ് ആമിന ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്. 'ഇന്ന് ഇന്ത്യ ലക്ഷ്യമിട്ട പാകിസ്ഥാൻ ”തീവ്രവാദികളിൽ’ ഒരാളായിരുന്നു ഈ പെൺകുട്ടി. സാധാരണക്കാർ താമസിച്ചിരുന്ന പ്രദേശങ്ങൾ ആയിരുന്നു ഇന്ത്യ ആക്രമിച്ചത്. ഉറങ്ങി കിടക്കുന്ന ജനങ്ങൾക്ക് നേരെയാണ് ഇന്ത്യ ബോംബ് എറിഞ്ഞത്. ഭീരുക്കൾ ” എന്ന റോസിയുടെ കുറിപ്പാണ് ആമിന പങ്കുവച്ചിരിക്കുന്നത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

ക്ഷേമ പെൻഷൻ വിതരണം തുടങ്ങി

Fordo Nuclear Site: ഇറാന്റെ ഫോര്‍ഡോ ആണവപദ്ധതി തകര്‍ക്കാന്‍ ബങ്കര്‍ ബസ്റ്ററുകള്‍ക്കും സാധിക്കില്ല, അമേരിക്കയുടെ മെല്ലെപ്പോക്ക് നാണക്കേട് ഒഴിവാക്കാന്‍

ഗുളികയിൽ ലോഹകഷണം: ബാലാവകാശ കമ്മീഷൻ കേസെടുത്തു

അടുത്ത ലേഖനം
Show comments