Select Your Language

Notifications

webdunia
webdunia
webdunia
webdunia

തീവ്രവാദത്തിന് അതിജീവിക്കാൻ അർഹതയില്ല, സൈന്യത്തിന് സല്യൂട്ട്: പൃഥ്വിരാജ്

Prithviraj about operation sindoor

നിഹാരിക കെ.എസ്

, ബുധന്‍, 7 മെയ് 2025 (17:23 IST)
ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട സൈനിക ആക്രമണത്തിൽ ഇന്ന് പുലർച്ചെ പാക് അധീന കശ്മീരിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തു. പാക് അധിനിവേശ കശ്മീരിലും പാക്കിസ്ഥാനിലുമുള്ള ഒൻപത് ഭീകരവാദ ക്യാമ്പുകളാണ് സൈന്യം തകർത്തത്. പഹൽഗാമിലെ തീവ്രവാദ ആക്രമണത്തിന് 80 ഭീകരവാദികളെ ഇല്ലാതാകാകിയാണ് ഇന്ത്യ പകരം വീട്ടിയത്.
 
പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തിന് നടൻ പൃഥ്വിരാജ് അഭിവാദ്യങ്ങൾ നേർന്നു. ”എവിടെയും, ഏത് രൂപത്തിലും അതിജീവനത്തിന് അർഹതയില്ലാത്ത ഒന്നാണ് തീവ്രവാദം. നമ്മുടെ സൈനികർക്ക് സല്യൂട്ട്. ജയ് ഹിന്ദ്” എന്നാണ് പൃഥ്വിരാജ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചിരിക്കുന്നത്.
 
പഹൽഗാമിൽ നടത്തിയ ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയ പശ്ചാത്തലത്തിൽ ഇന്ത്യൻ ആർമിയെ പ്രശംസിച്ച് നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രം ആശ്യപ്പെടുമ്പോൾ ഇന്ത്യൻ ആർമി ഉത്തരം നൽകുമെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ തെളിയിച്ചു എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
 
സിന്ദൂരം ധരിക്കുന്നത് ഒരു പാരമ്പര്യം എന്ന നിലയിൽ മാത്രമല്ല, മറിച്ച് ഞങ്ങളുടെ അചഞ്ചലമായ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായിട്ടാണ്. ഞങ്ങളെ വെല്ലുവിളിക്കൂ, എന്നത്തെക്കാളും നിർഭയരും ശക്തരുമായി നമ്മൾ ഉയർത്തെഴുന്നേൽക്കും എന്നാണ് മോഹൻലാൽ ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ആർമിക്ക് അഭിവാദ്യങ്ങളുമായി മറ്റ് അഭനേതാക്കളും എത്തിയിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൃതദേഹത്തിനു ആദരമര്‍പ്പിക്കുന്നവര്‍, പാക് പതാക പുതപ്പിച്ച ശവപ്പെട്ടികള്‍; ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ പാക്കിസ്ഥാനില്‍ നിന്നുള്ള കാഴ്ച