ഈ രാജ്യത്തെ ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു, നായ്ക്കളെ ഓര്‍ക്കുമ്പോള്‍ എന്റെ ഹൃദയം തകരുകയാണ്, പൊട്ടിക്കരഞ്ഞ് നടി സദ

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ നടി പൊട്ടിക്കരഞ്ഞുകൊണ്ടാണ് പ്രതികരിച്ചത്.

അഭിറാം മനോഹർ
ബുധന്‍, 13 ഓഗസ്റ്റ് 2025 (17:07 IST)
ഡല്‍ഹിയിലെ തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളില്‍ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന സുപ്രീം കോടതി ഉത്തരവില്‍ പ്രതിഷേധവുമായി നടി സദ. ഇത്രയും ദിവസങ്ങള്‍ക്കുള്ളില്‍ ഒരിക്കലും ലക്ഷക്കണക്കിന് വരുന്ന നായ്ക്കളെ ഷെല്‍ട്ടറുകളിലേക്ക് മാറ്റാനാകില്ലെന്നും ഈ നായ്ക്കളെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു തീരുമാനമെന്നും ഒരിക്കലും അതിനെ അംഗീകരിക്കാനാകില്ലെന്നും നടി പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ നടി പൊട്ടിക്കരഞ്ഞുകൊണ്ടാണ് പ്രതികരിച്ചത്.
 
കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടി മരിച്ച സംഭവമുണ്ട്. അത് പേവിഷബാധ മൂലമാണെന്ന് തെളിയിക്കപ്പെട്ടു. ആ മരണത്തെ തുടര്‍ന്ന് 3 ലക്ഷം വരുന്ന നായ്ക്കളെ മാറ്റിപാര്‍പ്പിക്കുകയോ കൊല്ലുകയോ ചെയ്യും. എന്തായാലും ഇത്രയധികം നായ്ക്കളെ ഉള്‍ക്കൊള്ളാനുള്ള ഷെല്‍ട്ടറുകള്‍ ഉണ്ടാക്കുക സാധ്യമല്ല. നായ്ക്കളെ കൊല്ലുന്നത് മാത്രമാകും പരിഹാരം. ഇത്രയധികം നായ്ക്കള്‍ക്ക് വാക്‌സിന്‍ നല്‍കാനോ വന്ധ്യംകരിക്കാനോ സാധിക്കാത്തത് സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കഴിവില്ലായ്മയാണ്. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sadaa Sayed (@sadaa17)

അനിമല്‍ ബര്‍ത്ത് കണ്ട്രോള്‍(എബിസി) വര്‍ഷങ്ങളായി നിലവിലുള്ള പദ്ധതിയാണ്. കൃത്യമായി അത് ചെയ്തിരുന്നെങ്കില്‍ ഇത് നടപ്പിലായേനെ. മൃഗസ്‌നേഹികളും പ്രാദേശിക എന്‍ജിഒകളും നായ്ക്കളെയും പൂച്ചകളെയും പരമാവധി വന്ധ്യംകരിക്കാന്‍ സ്രമിക്കുന്നുണ്ട്. നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും ചികിത്സ ഉറപ്പാക്കുന്നുണ്ട്. ഇതെല്ലാം സ്വന്തം പോക്കറ്റില്‍ നിന്നാണ് ഈ സംഘടനകള്‍ ചെയ്യുന്നത്. ഈ രാജ്യത്ത് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്നല്ല, ഇപ്പോഴത്തെ സാഹചര്യത്തിന് ഉത്തരവാദികള്‍ അവരാണ്.
 
വിധി വന്ന സാഹചര്യത്തില്‍ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ പോലീസ് കൂട്ടിക്കൊണ്ടുപോകുന്നു. അതുകൊണ്ട് തന്നെ ഇതെങ്ങനെ നടക്കുമെന്ന് അറിയില്ല. നായ്ക്കള്‍ എന്തെല്ലാം അനുഭവിക്കുമെന്ന് ഓര്‍ക്കുമ്പോള്‍ എന്റെ ഹൃദയം തകരുകയാണ്. ഇന്ത്യയെ പോലെ ഒരു രാജ്യത്ത് ജീവിച്ചുകൊണ്ട് ഇത്തരമൊരു കൂട്ടക്കൊലയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചില്ല. എന്ത് ചെയ്യണമെന്നോ എവിടെ പ്രതിഷേധിക്കണമെന്നോ അറിയില്ല. പറയാനുള്ള ഒരുകാര്യം എനിക്ക് നമ്മളെ ഓര്‍ത്ത് നമ്മുടെ രാജ്യത്തെ ഓര്‍ത്ത് ലജ്ജ തോന്നുന്നു. ദയവായി തീരുമാനം പിന്‍വലിക്കുക. സദ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

ക്രൂരതയുടെ കേന്ദ്രമായി സുഡാന്‍: പുരുഷന്മാരെ മാറ്റിനിര്‍ത്തി വെടിവയ്ക്കും, സ്ത്രീകളെ കൂട്ടബലാല്‍സംഗം ചെയ്യും

ആലപ്പുഴ ജില്ലയിലെ ബാങ്കുകളില്‍ അവകാശികള്‍ ഇല്ലാതെ കിടക്കുന്നത് 128 കോടി രൂപ

പന്നിപ്പടക്കം കടിച്ചെടുത്ത വളര്‍ത്തുനായ വീട്ടിലെത്തി, മുറ്റത്ത് വച്ച് പൊട്ടിത്തെറിച്ച് നായയുടെ തല തകര്‍ന്നു

കാനഡയില്‍ ബിരുദ പഠനത്തിന് ഈ വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് ലഭിച്ച അപേക്ഷകളില്‍ 74 ശതമാനവും തള്ളിക്കളഞ്ഞു

അടുത്ത ലേഖനം
Show comments