Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആധാറിൽ ആഗസ്റ്റ് ഒന്നുമുതൽ ഫെയ്സ് റെക്കഗ്‌നിഷനും

ആധാറിൽ ആഗസ്റ്റ് ഒന്നുമുതൽ ഫെയ്സ് റെക്കഗ്‌നിഷനും
, തിങ്കള്‍, 18 ജൂണ്‍ 2018 (19:10 IST)
ആധാർ എടുക്കുന്നതിനായി ഫെയ്സ് റെക്കഗ്നിഷൻ സങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത് ആഗസ്റ്റ് ഒന്നുമുതൽ ആരംഭിക്കും. ജൂലൈ ഒന്ന് മൂതൽ ഇത് തുടങ്ങാൻ തീരുമാനിചിരുന്നെങ്കിലും ആഗസ്റ്റിലേക്ക് മറ്റുകയായിരുന്നു. ആധാറിലെ ബയഓമെട്രിക് രേഖകളായ കണ്ണ്, വിരലടയാളം എന്നതിന് പുറമെ ഫെയ്സ് റെക്കഗ്നിഷൻ സാങ്കേതികവിദ്യകൂടി ഉപയോഗപ്പെടുത്തും എന്ന് ഈ വർഷം തുടക്കത്തിൽ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ആറിയിച്ചിരുന്നു.  
 
മറ്റു ബയോമെട്രിക് രേഖകൾ നൽകാൻ പ്രയാസമുള്ളവരെ കൂടി ലക്ഷ്യമിട്ടാണ് ഫെയ്സ് റെക്കഗ്നിഷൻ സംവിധാനം കൂടി ഉൾപ്പെടുത്താൻ കാരണം എന്നാണ് അതോറിറ്റി വ്യക്തമാക്കുന്നത്. ഇതിനായി കൂടുതൽ തയ്യാരെടുപ്പുകൾ വേണം എന്നതിനാലാണ് ആഗസ്റ്റ് ഒന്നുമുതൽ  നടപ്പിലാക്കാൻ അതോറിറ്റി തീരുമാനം എടുത്തത്.
 
സർക്കാർ, ഇതര സേവനങ്ങൾക്ക് ആധാർകാർഡ് നിർബധമാക്കുന്നതടക്കമുള്ള കാര്യങ്ങളിൽ സുപ്രീം കോടതി അന്തിമ വിധി പറഞ്ഞിട്ടില്ല. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ സേവനങ്ങക്ക് അധാർ നിർബന്ധമല്ല എന്നാണ് സുപ്രീ കോടതി നിർദേശം നൽകിയിരിക്കുന്നത്. എങ്കിലും എല്ലാ മേഖലകളിലേക്കും ആധാർ വ്യാപിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ആധാറും ഡ്രൈവിങ് ലൈസൻസും ബന്ധിപ്പിക്കുന്നതിനുള്ള നീക്കങ്ങളും കേന്ദ്ര സർക്കാർ ആരംഭിച്ചു കഴിഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കട്ടിപ്പാറയിൽ അവസാന മൃതദേഹവും കണ്ടെത്തി; മരണം 14 ആയി