Webdunia - Bharat's app for daily news and videos

Install App

'ഇതാ അണക്കെട്ടു തകർത്തവർ, അറസ്റ്റ് ചെയ്യൂ'; മന്ത്രി പറഞ്ഞ 'പ്രതികളുമായി' എൻസിപി നേതാവ് പൊലീസ് സ്റ്റേഷനിൽ

അണക്കെട്ടു ദുരന്തത്തിന്റെ ഉത്തരവാദികളെ കൊണ്ടുവന്നിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് എൻസി‌പി നേതാവ് ജിതേന്ദ്ര അഹാദ് സ്റ്റേഷനിൽ എത്തിയത്.

Webdunia
ശനി, 6 ജൂലൈ 2019 (12:55 IST)
മഹാരാഷ്ട്രയിൽ അണക്കെട്ടു തകരാൻ കാരണക്കാരെന്നു മന്ത്രി പറഞ്ഞ ഞണ്ടുകളുമായി പൊലീസ് സ്റ്റേഷനിലെത്തി എൻസി‌പി നേതാവ്. അണക്കെട്ടു ദുരന്തത്തിന്റെ ഉത്തരവാദികളെ കൊണ്ടുവന്നിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് എൻസി‌പി നേതാവ് ജിതേന്ദ്ര അഹാദ് സ്റ്റേഷനിൽ എത്തിയത്. 
 
കനത്ത മഴയെ തുടർന്ന് മഹാരാഷ്ട്രയിലെ തിവാരി അണക്കെട്ടിൽ വിള്ളലുണ്ടായതിനെ തുടർന്ന് ഡാം തകർന്ന് 14 ലധികം ആളുകൾ മരിച്ചിരുന്നു. അണക്കെട്ടിലെ പൊട്ടലിനു കാരണം ഞണ്ടുകളാണെന്ന് ജലസേചന മന്ത്രി തനാജി സാവന്ത് ഇന്നലെ വാർത്താ സമ്മേളത്തിൽ പറഞ്ഞിരുന്നു. ഈ പരാമർശം ഏറെ വിവാദങ്ങൾക്കും വഴി തെളിച്ചിരുന്നു.  നേരത്തെ ഇവിടെ ചോർച്ചകളൊന്നും ഉണ്ടായിരുന്നില്ല. ഞണ്ടുകളുടെ കേന്ദ്രമായി മാറിയതിന് ശേഷമാണ് അണക്കെട്ടിൽ ചോർച്ചയുണ്ടായതെന്നും സാവന്ത് പറഞ്ഞു.
 
 
നാട്ടുകാർ ഇക്കാര്യം ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുകയും വകുപ്പ് നടപടിയെടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ നടന്ന സംഭവം ദൗർഭാഗ്യകരമാണെന്നും സാവന്ത് പറഞ്ഞു. ഈ അണക്കെട്ടിന് ചുറ്റും വളരെയധികം ഞണ്ടുകളുണ്ടെന്നും അവ കാരണമാണ് അണക്കെട്ടിൽ ചോർച്ചയുണ്ടായതെന്നുമാണ് മന്ത്രിയുടെ കണ്ടെത്തൽ.
 
ഇതിനിടെ അപകടത്തെ കുറിച്ച് അന്വേഷിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 12 ഓളം വീടുകളാണ് അപകടത്തിൽ ഒലിച്ചു പോയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് കാര്‍ മരക്കുറ്റിയില്‍ ഇടിച്ചു മറിഞ്ഞ് അപകടം; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

ആലപ്പുഴയില്‍ ബസ്റ്റോപ്പില്‍ നിന്ന യുവതിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച സംഭവം; പ്രതിക്ക് 17 മാസം തടവും പിഴയും

ഹോസ്റ്റലിൽ നിന്നിറങ്ങിയത് വീട്ടിലേക്കെന്ന് പറഞ്ഞ്, വെള്ളച്ചാട്ടത്തിന് സമീപം വസ്ത്രങ്ങൾ; അക്‌സയും ഡോണലും അപകടത്തിൽപെട്ടതോ?

ക്രിസ്മസ് ന്യൂ ഇയർ തിരക്ക് പ്രമാണിച്ച് കേരളത്തിൽ പ്രത്യേക ട്രെയിനുകൾ: വിശദവിവരം

ഒരു ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ എത്ര ദിവസമെടുക്കും? ആര്‍ബിഐ നിയമങ്ങള്‍ എന്തൊക്കെ

അടുത്ത ലേഖനം
Show comments