രാമക്ഷേത്ര ശിലാസ്ഥാപനം: അഡ്വാനിയെയും ജോഷിയെയും ഫോണിലൂടെ ക്ഷണിക്കും !

അജിത് സാരംഗ്

ശനി, 1 ഓഗസ്റ്റ് 2020 (20:57 IST)
ഓഗസ്റ്റ് അഞ്ചിന്  നടക്കുന്ന രാമക്ഷേത്ര ശിലാസ്ഥാപനത്തിന് മുതിർന്ന ബി ജെ പി നേതാക്കളായ എൽ കെ അഡ്വാനിക്കും മുരളി മനോഹർ ജോഷിക്കും ഫോണിലൂടെ ക്ഷണമുണ്ടാകുമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങിലേക്ക് ഇരുവരെയും ക്ഷണിച്ചിട്ടില്ലെന്നുള്ള റിപ്പോർട്ടുകൾ ചർച്ചയായ സാഹചര്യത്തിലാണ് നേതൃത്വം കൂടുതൽ വിശദീകരണം നൽകുന്നത്. എല്ലാവരെയും ഇത്തരത്തിൽ തന്നെയാണ് ക്ഷണിച്ചിട്ടുള്ളതെന്നാണ് വിശദീകരണം. അഡ്വാനിയും ജോഷിയും ചടങ്ങിൽ പങ്കെടുത്തേക്കുമെന്നും അറിയുന്നു.
 
ഉമാഭാരതിയെയും കല്യാൺ സിംഗിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇരുവരും പങ്കെടുക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. 
 
ബാബറി മസ്‌ജിദ് തകർത്ത സംഭവത്തിൽ ഇക്കഴിഞ്ഞയാഴ്ചയും സി ബി ഐ കോടതി അഡ്വാനിയുടെയും ജോഷിയുടെയും മൊഴിയെടുത്തിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കേരളത്തില്‍ ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരച്ചു; 880പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം