Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിക്രൂട്ട്മെൻ്റ് റാലികൾക്ക് പുറമെ ക്യാമ്പസ് ഇൻ്റർവ്യൂകളും, 18ന് വയസിന് താഴെയുള്ളവർക്ക് രക്ഷിതാക്കളുടെ അനുമതി പത്രം: അഗ്നിപഥ് മാർഗരേഖ

റിക്രൂട്ട്മെൻ്റ് റാലികൾക്ക് പുറമെ ക്യാമ്പസ് ഇൻ്റർവ്യൂകളും, 18ന് വയസിന് താഴെയുള്ളവർക്ക് രക്ഷിതാക്കളുടെ അനുമതി പത്രം: അഗ്നിപഥ് മാർഗരേഖ
, ഞായര്‍, 19 ജൂണ്‍ 2022 (12:30 IST)
അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭം രാജ്യമൊട്ടാകെ തുടരുന്നതിനിടെ നിയമനത്തിനുള്ള മാർഗരേഖ പുറത്തിറക്കി വ്യോമസേന. പ്രവേശനത്തിന് റിക്രൂട്ട്മെൻ്റ് റാലികൾക്ക് പുറമെ ക്യാമ്പസ് ഇൻ്റർവ്യൂവും നടത്തും. പതിനേഴര വയസ് മുതൽ 21 വരെയാണ് നിയമനത്തിനുള്ള പ്രായപരിധി.
 
നിയമിക്കപ്പെടുന്ന 18ന് താഴെയുള്ളവർ രക്ഷിതാക്കളുടെ അനുമതിപത്രം ഒപ്പിട്ട് നൽകണം. 4 വർഷക്കാലത്തേക്കാണ് നിയമനം. കാലാവധി കഴിഞ്ഞാൻ വ്യോമസേനയിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷിക്കുന്നതിന് മുൻഗണന ലഭിക്കും. എയർമാൻ തസ്തികയിലേക്കായിരിക്കും നിയമനം.
 
മെഡിക്കൽ പരിശോധനയിൽ വിജയിക്കുന്നവർക്ക് മാത്രമാകും അഗ്നിപഥിൽ നിയമനം ലഭിക്കുക. വ്യോമസേന നിർദേശിക്കുന്ന ഏത് ജോലിയും ചെയ്യാൻ അഗ്നിവീരന്മാർ തയ്യാറാകണമെന്നും മാർഗരേഖയിൽ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജാമ്യത്തിലിറങ്ങി ദിവസങ്ങൾ മാത്രം, മലപ്പുറത്തെ റിട. അധ്യാപകൻ പോക്സോ കേസിൽ വീണ്ടും അറസ്റ്റിൽ