Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതിഷേധങ്ങൾ തെക്കേ ഇന്ത്യയിലേക്കും വ്യാപിക്കുന്നു, സെക്കന്തരാബാദിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിവെയ്പ്പ്

പ്രതിഷേധങ്ങൾ തെക്കേ ഇന്ത്യയിലേക്കും വ്യാപിക്കുന്നു, സെക്കന്തരാബാദിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിവെയ്പ്പ്
, വെള്ളി, 17 ജൂണ്‍ 2022 (12:45 IST)
ഹ്രസ്വകാല സൈനികസേവനപദ്ധതിയായ അഗ്നിപഥിനെതിരായ പ്രതിഷേധങ്ങൾ തെക്കേ ഇന്ത്യയിലേക്കും പടരുന്നു. സെക്കന്തരാബാദിൽ പ്രതിഷേധക്കാർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീയിട്ടു. സ്റ്റേഷനകത്തെ സ്റ്റാളുകളും ജനലുകളും അടിച്ചുതകർത്തു. ട്രെയിനുകൾക്ക് നേരെ വ്യാപകമായ കല്ലേറാണ് ഉണ്ടായത്.
 
അതേസമയം പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പോലീസ് നടത്തിയ വെടിവെയ്പ്പിൽ ഒരാൾക്ക് പരിക്കേറ്റു. അഗ്നിപഥിനെതിരെ വടക്കേഇന്ത്യയിൽ തുടക്കം മുതലെ ശക്തമായിരുന്നെങ്കിലും തെക്കേ ഇന്ത്യയിൽ വലിയ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഗ്നിപഥിനെതിരെ പ്രതിഷേധ തീ അണയുന്നില്ല, ബിഹാറിൽ ഇന്നും ട്രെയിനുകൾക്ക് തീയിട്ടു