Select Your Language

Notifications

webdunia
webdunia
webdunia
webdunia

എയിംസ് സർവർ: അമിത് ഷായുടെ ആരോഗ്യവിവരങ്ങൾ അടക്കം സുപ്രധാന വിവരങ്ങൾ ചോർന്നു

എയിംസ് സർവർ: അമിത് ഷായുടെ ആരോഗ്യവിവരങ്ങൾ അടക്കം സുപ്രധാന വിവരങ്ങൾ ചോർന്നു
, ചൊവ്വ, 29 നവം‌ബര്‍ 2022 (13:32 IST)
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡിക്കൽ സയൻസസ്( എയിംസ്) സർവറിന് നേരെ സൈബർ ആക്രമണമുണ്ടായതായി സംശയം. രാജ്യ സുരക്ഷയെ ബാധിക്കുന്ന സുപ്രധാനമായ വിവരങ്ങൾ ചോർന്നതായി സംശയം.
 
സംഭവത്തിൽ ഡൽഹി പോലീസും പിന്നാലെ ദേശീയ അന്വേഷണ ഏജൻസിയും അന്വേഷണം ആരംഭിച്ചു. നാഷണൽ ഇൻഫർമാറ്റിക്സ് സെൻ്റർ അധികൃതരും, ഐബി, സിബിഐ അടക്കമുള്ള കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തുന്നുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് എന്നിവരടക്കമുള്ള പ്രമുഖരുടെ വിവരങ്ങൾ, കൊവിഡ് വാക്സിൻ ട്രയൽ വിവരങ്ങൾ, വിവിധ ആരോഗ്യ സുരക്ഷ പത്തനങ്ങൾ. പീഡന ക്കേസുകളിലെ ഇരകളുടെ വൈദ്യ പരിശോധന ഫലങ്ങൾ ഉൾപ്പടെയുള്ള വിവരങ്ങൾ ചോർന്നതായാണ് സംശയം.
 
രാൻസംവെയർ ആക്രമണമായതിനാൽ ഡാറ്റ തിരികെ കിട്ടിയാലും പകുതിയിലധികം വിവരങ്ങൾ നഷ്ടപ്പെട്ടേക്കാം. കഴിഞ്ഞ ബുധനാഴ്ച രാവിലെ 7 മണിയോടെയാണ് സർവർ ഹാക്ക് ആയതായി കണ്ടെത്തിയത്. 200 കോടിയുടെ ക്രിപ്റ്റോകറൻസിയാണ് ഹാാക്ക് ചെയ്ത സംഘം ആവശ്യപ്പെട്ടതെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം ഡൽഹി പോലീസ് തള്ളികളഞ്ഞു. സർവർ തകരാറാണ് സംഭവിച്ചതെന്നും ഇത് പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും പോലീസ് വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രമ്യാ ഹരിദാസ് എം പിയെ ഫോണിൽ വിളിച്ച് അസഭ്യം: അറസ്റ്റ്