Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദർഭ ജലസേചന പദ്ധതി അഴിമതികേസിൽ അജിത് പവാറിന് ക്ലീൻചിറ്റ് നൽകി സർക്കാർ സത്യവാങ്മൂലം

വിദർഭ ജലസേചന പദ്ധതി അഴിമതികേസിൽ അജിത് പവാറിന് ക്ലീൻചിറ്റ് നൽകി സർക്കാർ സത്യവാങ്മൂലം

അഭിറാം മനോഹർ

, വെള്ളി, 6 ഡിസം‌ബര്‍ 2019 (12:06 IST)
വിദർഭ  ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ എൻ സി പി നേതാവ് അജിത് പവാറിനെ കുറ്റവിമുക്തനാക്കി സംസ്ഥാന സർക്കാർ അഴിമതി വിരുദ്ധവിഭാഗം. അജിത് പവാർ ജലവിഭവ മന്ത്രിയായിരുന്ന കാലയളവിൽ അഴിമതി നടത്തിയതായി യാതൊരു തെളിവും അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ലന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
 
1999-2009 കാലത്ത് മഹാരാഷ്ട്രയിൽ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന അജിത് പവാർ നടപ്പിലാക്കിയ ജലസേചന പദ്ധതികളിൽ നിർമാണചിലവ് അമിതമായി വർധിപ്പിച്ചു നൽകി എന്നതായിരുന്നു ആരോപണം. 32 പദ്ധതികളുടെ തുക മൂന്നു മാസംകൊണ്ട് 17,700 കോടി രൂപ വർദ്ധിപ്പിച്ചുവെന്നായിരുന്നു ആരോപണം.
 
മഹാരാഷ്ട്രയിൽ സർക്കാർ രൂപികരണവിഷയവുമായി ബന്ധപ്പെട്ട് ബി ജെ പിയും കോൺഗ്രസ്സും എൻ സി പിയും തമ്മിൽ വിലപേശലുകൾ നടന്നുകൊണ്ടിരിക്കെ നവംബർ 27നാണ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കപ്പെട്ടത്. മുഖ്യമന്ത്രിയായി ഫഡ്നാവിസും അജിത് പവാറും ഭൂരിപക്ഷം തെളിയിക്കാനാവാതെ രാജിസമർപ്പിച്ചതിന് പിന്നാലെയായിരുന്നു ഇത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരിച്ച സ്‌ത്രീയുടെ മാറിടത്തിൽ തലോടി; പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം