Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്തെ ആദ്യത്തെ മദ്യ മ്യൂസിയം ഗോവയില്‍; ഫെനിയെ കുറിച്ച് ലോകത്തെ അറിയിക്കാന്‍!

രാജ്യത്തെ ആദ്യത്തെ മദ്യ മ്യൂസിയം ഗോവയില്‍; ഫെനിയെ കുറിച്ച് ലോകത്തെ അറിയിക്കാന്‍!

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (11:05 IST)
രാജ്യത്തെ ആദ്യത്തെ മദ്യ മ്യൂസിയം ഗോവയില്‍ തുറന്നു. ആള്‍ എബൗട്ട് ആല്‍ക്കഹോള്‍( മദ്യത്തെ കുറിച്ച് സര്‍വതും) എന്നാണ് മ്യൂസിയത്തിന്റെ പേര്. നോര്‍ത്ത് ഗോവയിലെ കണ്ടോലിം പ്രദേശത്ത് ബിസിനസുകാരനായ നന്ദന്‍ കുഡ്‌ചേക്കറാണ് ഇത് ആരംഭിച്ചത്. ഗോവയുടെ അതിസമ്പന്നമായ പൈതൃകം ലോകത്തോട് അറിയിക്കുന്നതിനാണ് മ്യൂസിയം ആരംഭിച്ചതെന്ന് നന്ദന്‍ പറയുന്നു. പ്രത്യേകിച്ചും ഫെനി എന്ന മദ്യത്തെ കുറിച്ച്. പുളിപ്പിച്ച കശുമാങ്ങകളില്‍ നിന്നാണ് ഫെനി ഉണ്ടാക്കുന്നത്. 
 
നൂറ്റാണ്ടുകള്‍ പഴക്കമുള്ള മദ്യം സൂക്ഷിക്കുന്ന ഭരണികള്‍, ഗ്ലാസുകള്‍, മദ്യമുണ്ടാക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ തുടങ്ങിയവയെല്ലാം മ്യൂസിയത്തില്‍ ഉണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടുക്കി അണക്കെട്ടിനു പിന്നാലെ പമ്പാ അണക്കെട്ടിലും ഓറഞ്ച് അലര്‍ട്ട്!