Webdunia - Bharat's app for daily news and videos

Install App

രാഹുൽ ഗാന്ധിക്ക് മറുപടിയുമായി അനിൽ അംബാനി; റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് രാഹുലിന് അനിൽ അംബാനി അയച്ച കത്ത് പുറത്ത്

രാഹുൽ ഗാന്ധിക്ക് മറുപടിയുമായി അനിൽ അംബാനി; റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് രാഹുലിന് അനിൽ അംബാനി അയച്ച കത്ത് പുറത്ത്

Webdunia
വ്യാഴം, 26 ജൂലൈ 2018 (07:37 IST)
റഫാൽ ഇടപാടുമായി ബന്ധപ്പെട്ട്‌ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടിയായി അനിൽ അംബാനി അയച്ച കത്തിന്റെ വിശദാംശങ്ങൾ പുറത്ത് വന്നു. 2017 ഡിസംബർ‌ 12ന് എഴുതിയ രണ്ടു പേജ് കത്തിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെ വിമർശിച്ച് രാഹുൽ രംഗത്തെത്തിയിരുന്നു.
 
കത്തിൽ, റഫാൽ ജെറ്റ് കരാർ ലഭിക്കുന്നതിന് റിലയൻസിന് കേന്ദ്ര സർക്കാരിന്റെ സഹായം ലഭിച്ചുവെന്ന ആരോപണം തള്ളിക്കളയുന്നു. മാത്രമല്ല, ഇത്തരമൊരു കരാറുമായി സഹകരിക്കാനുള്ള അനുഭവ സമ്പത്ത് റിലയൻസ് ഗ്രൂപ്പിനില്ലെന്ന വിമർശനവും അംബാനി കത്തിൽ പറയുന്നു.
 
ഗാന്ധി കുടുംബവുമായി ഞങ്ങൾക്ക് നല്ല ബന്ധമാണുള്ളതെന്നും തലമുറകളായി അതു തുടരുന്നുണ്ട്. എന്നാൽ, കോൺഗ്രസിന്റെ അധികാര സ്ഥാനങ്ങളിലുള്ളവർ ദൗര്‍ഭാഗ്യകരമായ പ്രസ്താവനകൾ നടത്തിയത് ഏറെ വേദനിപ്പിച്ചു. റഫാൽ ഇടപാടില്‍ ഫ്രാന്‍സിൽ നിർമിച്ച 36 വിമാനങ്ങള്‍ ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇതിൽ ഒരു ഇന്ത്യൻ കമ്പനിക്ക് യാതൊന്നും ചെയ്യാനില്ലെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി. രാഹുലിനു പുറമെ രൺദീപ് സിങ് സുർജേവാല ഉൾപ്പെടെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾക്കെല്ലാം ഇതേ കത്തിന്റെ പകർപ്പ് അയച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments