ആൾവാറിൽ ആൾകൂട്ട കൊലപാതകവുമയി ബന്ധപ്പെട്ട രാഹുൽ ഗാന്ധിയുടെ ട്വീറ്റ്നെ വിമർശിച്ച് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. രാഹുൽ ഗാന്ധി വെറിപ്പിന്റെ വ്യാപാരിയാണെന്ന് പീയുഷ് ഗോയൽ ആരോപിച്ചു. ട്വിറ്ററിലൂടെ തന്നെയാണ് മന്ത്രി രാഹുൽ ഗാന്ധിക്ക് മറുപടി നൽകിയത്.
ഒരു കുറ്റം നടക്കുമ്പോൾ അതിനു മുകളിൽ ചാടിവീഴുന്നത് നിങ്ങൾ അവസാനിപ്പിക്കണം. സംസ്ഥാനം കർശനമായ നടപടികൾ അക്കാര്യത്തിൽ സ്വീകരിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിങ്ങൾ സമൂഹത്തെ എല്ലാ തരത്തിലും നിങ്ങൽ വിഭജിക്കുകയും മുതലക്കണ്ണീർ പൊഴിക്കുകയുമാണെന്ന് പിയുഷ് ഗോയൽ ട്വിറ്റരിൽ കുറിച്ചു
ആൾകൂട്ട അക്രമത്തിനിരയായ റഖ്ബർ ഖാനെ ആറു കിലോമീറ്റർ ദൂരത്തുള്ള ആശുപത്രിയിലെത്തിക്കൻ പൊലീസ് മൂന്നു മണിക്കൂർ സമയമെടുത്തു എന്ന ട്വീറ്റിനു പിന്നാലെയാണ് മറുപടിയുമായി കേന്ദ്ര മന്ത്രി രംഗത്തെത്തിയത്. ‘ഇതാണ് മനുഷ്യത്ത രഹിതമായി ആളുകളെ വെറുപ്പിലേക്കും മരണത്തിലേക്കും തള്ളിവിടുന്ന മോദിയുടെ പുതിയ ഇന്ത്യ എന്ന ട്വീറ്റിലെ പ്രസ്ഥാവനയാണ് പീയുഷ് ഗോയലിനെ ചൊടിപ്പിച്ചത്.