Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജനരക്ഷാ യാത്രയുടെ ക്ഷീണം മാറ്റാന്‍ ഡല്‍ഹി എകെജി ഭവനിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങി അമിത് ഷായും സംഘവും; ബിജെപി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് സിപിഐഎം

ജനരക്ഷാ യാത്രയില്‍ നിന്ന് പിന്മാറിയ അമിത് ഷായും സംഘവും മാര്‍ച്ചുമായി ഇന്ന് ഡല്‍ഹി എകെജി ഭവനിലേക്ക്

Amit Shah
ന്യൂഡല്‍ഹി , ഞായര്‍, 8 ഒക്‌ടോബര്‍ 2017 (10:29 IST)
കേരളത്തില്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനരക്ഷാ യാത്രയില്‍ നിന്നും അവസാന നിമിഷം പിന്മാറിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയില്‍ സിപിഎം ഓഫിസായ എകെജി ഭവനിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും. 
 
ജനരക്ഷാ യാത്ര അവസാനിക്കുന്ന ഒക്ടോബര്‍ 17 വരെയുള്ള എല്ലാ ദിവസവും സിപിഎം ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്നാണ് ബിജെപി പ്രഖ്യാപിച്ചിരുന്നത്. അതേസമയം അമിത് ഷായുടെ ഈ പരിപാടി പ്രഖ്യാപിക്കുകയും ചെയ്തിട്ടില്ലായിരുന്നു.
 
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം സിപിഎം കേന്ദ്ര നേതൃത്വം പിബി അംഗമായ വൃന്ദ കാരാട്ടിന്റെ നേതൃത്വത്തില്‍ ബിജെപിയുടെ ഓഫിസിലേക്ക് ഒക്ടോബര്‍ ഒന്‍പതിന് മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വൈകുന്നേരത്തോടേ അമിത് ഷായുടെ ഈ പരിപാടി പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയമായി. 
 
ഇന്നു രാവിലെ പത്തുമണിക്ക് ബിജെപി ഡല്‍ഹി ഘടകത്തിന്റെ നേതൃത്വത്തില്‍ കോണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ നിന്നായിരിക്കും മാര്‍ച്ച് ആരംഭിക്കുക എന്നാണ് വിവരം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൗദി കൊട്ടാരത്തിനു സമീപം വെടിവയ്പ്പ്; അക്രമി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു