ബീഹാറിലെ 2100 കർഷകരുടെ കാർഷിക കടങ്ങൾ അടച്ചു തീർക്കുമെന്ന വാക്ക് പാലിച്ച് ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചൻ. ബിഹാറിലെ 2100 കർഷകരുടെ കാഷിക വായ്പകൾ വൺ ടൈം സെട്ടിൽമെന്റിലൂടെ ബാങ്കിന് നൽകി അടച്ചു തീർത്തതായി അമിതാബ് ബച്ചൻ തന്റെ ബ്ലോഗിൽ കുറിച്ചു. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	ആ വാക്ക് പാലിച്ചിരിക്കുന്നു. ബീഹാറിൽനിന്നുമുള്ള 2100 കർഷകരുടെ തിരിച്ചടക്കാനാവാത്ത ലോണുകൾ ബാങ്കുമായുള്ള വൺ ടൈം സെറ്റിൽമെന്റ് വഴി അടച്ചു തീർത്തു ചിലർക്ക് പണം ശ്വേതയും അഭിഷേകു നേരിട്ട് തന്നെ കൈമാറി'. എന്ന് അമിതാഭ് ബച്ചൻ ബ്ലോഗിൽ കുറിച്ചു. ബീഹാറിലെ കർഷക്രുടെ തിരിച്ചടക്കാനാവാത്ത ലോണുകൾ അടച്ചു തീർക്കും എന്ന് നേരത്തെ തന്നെ താരം വാക്കു നൽകിയിരുന്നു.
 
									
										
								
																	
	 
	ഇതാദ്യമായല്ല അമിതാഭ് ബച്ചൻ കർഷകർക്കു നേരെ സഹായ ഹസ്തം നീട്ടുന്നത്. നേരത്തെ ഉത്തർ പ്രദേശിലെ ആയിരത്തോളം വരുന്ന കർഷകരുടെ ലോണുകൾ ബിഗ്ബി അടച്ചുതീർത്തിരുന്നു. 'പുൽവാമയിൽ രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച യഥാർത്ഥ രക്തസാക്ഷികളുടെ കുടുംബത്തിനും ഭാര്യമാർക്കും സാമ്പത്തികമായ കൈത്താങ്ങ് നൽകും' എന്നും അദ്ദേഹം ബ്ലോഗിൽ കുറിച്ചു.