ലോക്‍പാലിനു വേണ്ടി അണ്ണാ ഹസാരെ വീണ്ടും സമരം തുടങ്ങി
ലോക്പാലിനായി വീണ്ടും അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ച് അണ്ണാ ഹസാരെ
ന്യൂഡൽഹി: ലോക്‍പാലിനു വേണ്ടി അണ്ണാ ഹസാരെ വീണ്ടും സമരം തുടങ്ങി. ലോക്പാൽ നടപ്പിലാക്കുക കാർഷിക ഉൽപ്പന്നങ്ങൾക്ക് മതിയായ വില പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹസാരെ സമരത്തിൽ പ്രധാനമായും ഉന്നയിക്കുനത്.
ഡൽഹിയിലെ രാംലീല മൈതാനത്താണ് ഹസാരെ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചത്. ഏഴു വഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം സമരത്തിനായി ഡൽഹിയിലെത്തുന്നത്.
അതേസമയം തന്റെ സമരം തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി അണ്ണാ ഹസാരെ പറഞ്ഞു. സമരക്കാരെ കൊണ്ടുവരാനിരുന്ന ട്രെയിൻ കേന്ദ്ര സർക്കാർ റദ്ദാക്കിയതായാണ് ഹസാരെയുടെ ആരോപണം.
തനിക്ക് സർക്കരിന്റെ പൊലിസ് സംരക്ഷണം ആവശ്യമില്ല. കേന്ദ്ര സർക്കാരിന്റെ ഈ കൗശലമൊന്നും ഇനി നടപ്പില്ലെന്നും ഹസാരെ വ്യക്തമാക്കി.
2011ൽ യുപിഎ സർക്കാരിനെതിരെ ഹസാരെ സമരം ചെയ്തതും ഇതേ രാംലീല മൈതാനത്തുതന്നെയായിരുന്നു.