Select Your Language

Notifications

webdunia
webdunia
webdunia
Sunday, 12 January 2025
webdunia

തെലങ്കാന പ്രതികൾ ബാലാത്സംഗ ശേഷം കൊന്നു തള്ളിയത് 9 യുവതികളെ, കൃത്യം ലോറി യാത്രയ്ക്കിടെ; റിപ്പോർട്ട്

തെലങ്കാന പ്രതികൾ ബാലാത്സംഗ ശേഷം കൊന്നു തള്ളിയത് 9 യുവതികളെ, കൃത്യം ലോറി യാത്രയ്ക്കിടെ; റിപ്പോർട്ട്
, വ്യാഴം, 19 ഡിസം‌ബര്‍ 2019 (11:52 IST)
തെലങ്കാനയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം കത്തിച്ച് കൊന്ന സംഭവത്തിലെ പ്രതികൾ ഇതിനു മുൻപും സമാനരീതിയിൽ യുവതികളെ കൊലപ്പെടുത്തിയിരുന്നതായി റിപ്പോർട്ട്. പ്രതികളായ 4 പേരെ തെലങ്കാന പൊലീസ് വെടിവെച്ച് കൊന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികളുടെ ക്രൂരകൃത്യങ്ങൾ സംബന്ധിച്ച റിപ്പോർട്ട് പുറത്തുവരുന്നത്. 
 
ചോദ്യം ചെയ്യലിനിടെ സമാനരീതിയിൽ പ്രതികൾ 9 യുവതികളെ കൊന്നിരുന്നുവെന്ന് കുറ്റസമ്മതം നൽകിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മുഹമ്മദ് ആരിഫ്, ചെന്നകേശവലു എന്നീ പ്രതികളാണ് ഇത്തരത്തിൽ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. 
 
തികൾ മൂന്നു കൊലപാതകങ്ങൾ തെലങ്കാനയിലും ആറുകൊലപാതകങ്ങൾ കർണാടകയിലും നടത്തി എന്നാണ് റിപ്പോർട്ട്. കർണാടകയിൽ നിന്നും ഹൈദരാബാദിലേക്ക് ലോറിയിൽ പോകുമ്പോഴാണ് ഇത്തരത്തിൽ സ്ത്രീകളെ ബാലാത്സംഗം ചെയ്ത ശേഷം കൊന്നുതള്ളുകയായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാലാമതും പെൺകുഞ്ഞ് ജനിച്ചു; മൂന്ന് കുഞ്ഞുങ്ങളെ കിണറ്റിൽ എറിഞ്ഞുകൊന്ന ശേഷം പിതാവ് ജീവനൊടുക്കി