Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൗരത്വ നിയമ പ്രതിഷേധം: രാമചന്ദ്ര ഗുഹ ബെംഗളൂരു പൊലീസ് കസ്റ്റഡിയിൽ

ഗാന്ധിയുടെ പോസ്റ്റര്‍ കൈവശം വെച്ചതിനും ഭരണഘടനയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിനും പൊലീസ് തന്നെ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണെന്ന് രാമചന്ദ്ര ഗുഹ മാധ്യമങ്ങളോട് പ്രതികരിച്ചു.

Ramachandra Guha

റെയ്‌നാ തോമസ്

, വ്യാഴം, 19 ഡിസം‌ബര്‍ 2019 (12:18 IST)
പൗരത്വഭേദഗതി നിയമത്തിനെതിരെ ബെംഗളൂരുവില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത ചരിത്രകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ രാമചന്ദ്ര ഗുഹയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 
 
ഗാന്ധിയുടെ പോസ്റ്റര്‍ കൈവശം വെച്ചതിനും ഭരണഘടനയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിനും പൊലീസ് തന്നെ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണെന്ന് രാമചന്ദ്ര ഗുഹ മാധ്യമങ്ങളോട് പ്രതികരിച്ചു.
 
നഗരത്തിലെ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കവേയായിരുന്നു അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. ഇന്നത്തെ പ്രതിഷേധ പരിപാടികള്‍ കണക്കിലെടുത്ത് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെലങ്കാന പ്രതികൾ ബാലാത്സംഗ ശേഷം കൊന്നു തള്ളിയത് 9 യുവതികളെ, കൃത്യം ലോറി യാത്രയ്ക്കിടെ; റിപ്പോർട്ട്