രാജ്യത്തെ 68 ശതമാനം ജനങ്ങളുടെ ശരീരത്തിലും കൊവിഡിനെതിരായ ആന്റിബോഡി ഉള്ളതായി സെറോ സര്‍വേ. നാലാമത്തെ ദേശീയ സെറോ സര്‍വേയിലാണ് ഞെട്ടിക്കുന്ന വിവരം ഉള്ളത്. അതേസമയം ആന്റിബോഡി ഉണ്ടായത് വാക്‌സിനേഷനിലൂടെയും ആകാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്ന. 45വയസിനും 60 വയസിനും ഇടയില്‍ പ്രായമുള്ളവരിലാണ് കൂടുതല്‍ ആന്റിബോഡി സാനിധ്യം കണ്ടെത്തിയത്. ഈ പ്രായ പരിധിയിലുള്ള 77.6 ശതമാനം പേരിലാണ് കൊവിഡിനെതിരായ ആന്റിബോഡി കണ്ടെത്തിയത്.
മൂന്നാംതരംഗം വരാനിരിക്കെ ആശ്വാസ വാര്‍ത്തയാണിത്. നഗര മേഖലയില്‍ 9.6 ശതമാനം പേരിലാണ് ആന്റിബോഡി സാനിധ്യം കണ്ടെത്തിയത്. ഗ്രാമീണ മേഖലയില്‍ ഇത് 66.7 ശതമാനമാണ്.