ട്രംപ് ഇന്ന് എന്ത് ചെയ്യുമെന്നോ നാളെ എന്ത് ചെയ്യുമെന്നോയെന്ന് ട്രംപിന് പോലും അറിയില്ല: ഇന്ത്യന്‍ കരസേനാ മേധാവി
രേവയിലെ ടി ആര്‍ എസ് കോളേജിലെ വിദ്യാര്‍ഥികളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്
ട്രംപ് ഇന്ന് എന്ത് ചെയ്യുമെന്നോ നാളെ എന്ത് ചെയ്യുമെന്നോയെന്ന് ട്രംപിന് പോലും അറിയില്ലെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദിവേദി. രേവയിലെ ടി ആര്‍ എസ് കോളേജിലെ വിദ്യാര്‍ഥികളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അനിശ്ചിതത്വം, സങ്കീര്‍ണത എന്നിവയായിരിക്കും വരുംകാലത്തെ വെല്ലുവിളികളെന്നും വെല്ലുവിളികള്‍ അതിവേഗം വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭാവി എന്തായിരിക്കുമെന്ന് നിങ്ങള്‍ക്കോ എനിക്കോ അറിയില്ല, ഇന്ന് എന്ത് ചെയ്യുന്നു, നാളെ എന്ത് ചെയ്യുമെന്ന് ട്രംപിന് പോലും അറിയില്ലെന്ന് ഞാന്‍ കരുതുന്നു. പഴയ വെല്ലുവിളി മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴേക്കും പുതിയൊരെണ്ണം ഉയര്‍ന്നുവരുന്ന തരത്തില്‍ വെല്ലുവിളികള്‍ അതിവേഗം വന്നുകൊണ്ടിരിക്കുകയാണ്. അതിര്‍ത്തിയിലായാലും ഭീകരവാദം ആയാലും പ്രകൃതിദുരന്തങ്ങള്‍ ആയാലും സൈബര്‍ യുദ്ധം ആയാലും ഇത് സുരക്ഷാ വെല്ലുവിളികളാണ് നമ്മുടെ സൈന്യവും ഇതാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.