മറ്റ് നാട്ടുരാജ്യങ്ങളെ ഇന്ത്യയില്‍ ലയിപ്പിച്ചത് പോലെ കശ്മീരിനെ മുഴുവനായും ഇന്ത്യയുമായി ഒന്നിപ്പിക്കാന്‍ സര്‍ദാര്‍ പട്ടേല്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു അതിന് അനുവദിച്ചില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
 
 			
 
 			
			                     
							
							
			        							
								
																	
	 
	ചരിത്രമെഴുതി സമയം കളയരുതെന്നും പകരം ചരിത്രം സൃഷ്ടിക്കുകയാണ് ചെയ്യേണ്ടതെന്നുമാണ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിശ്വസിച്ചിരുന്നതെന്നും മോദി പറഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150 മത് പിറന്നാള്‍ ദിനത്തില്‍ സ്റ്റാച്യൂ ഓഫ് യൂണിറ്റിക്ക് സമീപം നടന്ന രാഷ്ട്രീയ ഏകതാ ദിവസ് പരേഡിന് ശേഷം പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. പട്ടേല്‍ കശ്മീരിനെ ഇന്ത്യയുമായി ഒന്നിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നെഹ്‌റു അദ്ദേഹത്തെ തടഞ്ഞു. കശ്മീര്‍ വിഭജിക്കപ്പെട്ടു. പ്രത്യേക ഭരണഘടനയും പതാകയും നല്‍കി. കോണ്‍ഗ്രസിന്റെ തെറ്റ് മൂലം പതിറ്റാണ്ടുകളോളം രാജ്യം ദുരിതമനുഭവിച്ചുവെന്നും മോദി പറഞ്ഞു.