ജയലളിതയുടെ ബയോളജിക്കൽ സാമ്പിളുകൾ തങ്ങളുടെ പക്കലില്ലെന്ന് അപ്പോളോ ആശുപത്രി അധികൃതർ
നീണ്ടകാലം ചികിത്സ നടത്തിയ ആശുപത്രിയിൽ ജയലളിതയുടെ ബയോളജിക്കൽൻസാമ്പിളുകൾ ഇല്ല എന്നതിൽ ദുരൂഹത
മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ബയോളജിക്കൽ സാമ്പിളുകൾ തങ്ങളുടെ പക്കലില്ലെന്ന് അപ്പോളോ ആശുപത്രി അധികൃതർ. ജയലളിത തന്റെ അമ്മയാണെന്നു കാട്ടി എസ് അമൃത എന്ന പെൺകുട്ടി നൽകിയ ഹർജ്ജിയുമായി ബന്ധപ്പെട്ട് ജയലളിതയുടെ ബയോളജിക്കൽ സാമ്പിളുകൾ കോടതിയിൽ ഹാജറാക്കാൻ അപ്പോളെ ആശുപത്രി അധികൃതർക്ക് മദ്രാസ് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിനു മറുപടിയായാണ് തങ്ങളുടെ പക്കൽ ബയോളജിക്കൽ സാമ്പിളുകൾ ഇല്ലെന്ന് ആശുപത്4രി അധികൃതർ കോടതിയെ അറിയിച്ചത്.
ജയലളിതയുടെ മരണം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട്
രണ്ട് വർഷം മുൻപുള്ള ജയലളിതയുടെ ചികിത്സാ രേഖകൾ നേരത്തെ ആശുപത്രി അധികൃതർ അന്വേഷണ കമ്മിഷനു മുൻപിൽ ഹാജരാക്കിയിരുന്നു.
കടുത്ത ശാരീരിക പ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് 2016 സെപ്ടെബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബർ നാലിന് ഹൃദയാഘാതത്തെ തുടർന്ന് ജയലളിത മരണപ്പെടുകയായിരുന്നു. നീണ്ടകാലം ചികിത്സ നടത്തിയ ആശുപത്രിയിൽ ജയലളിതയുടെ ബയോളജിക്കൽൻസാമ്പിളുകൾ ഇല്ല എന്നത് ദുരൂഹത സൃഷ്ടിക്കുന്നുണ്ട്.