Publish Date: Thu, 28 Apr 2022 (10:51 IST)
Updated Date: Thu, 28 Apr 2022 (10:53 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,303 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സജീവ കോവിഡ് രോഗികളുടെ എണ്ണം 16,279 ആയി. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 4,30,68,799 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 39 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 5,23,693 ആയി.