പുൽവാമയിൽ നടത്തിയത് പോലെയുള്ള ചാവേറാക്രമണങ്ങൾ ആവർത്തിക്കാനുള്ള സാധ്യതയുണ്ടെന്ന് രഹസ്യാനോഷണ ഏജൻസിയുടെ റിപ്പോർട്ട്. മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ ജമ്മു കശ്മീരില്‍ ആക്രമണം നടത്താന്‍ ജെയ്‌ഷെ മുഹമ്മദ് പദ്ധതിയിടുന്നതായാണ് മുന്നറിയിപ്പ്.
പാകിസ്ഥാനിലെ ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ അക്രമണത്തിനു എത്രയും പെട്ടന്ന് തിരിച്ചടി നൽകാൻ ജെയ്ഷ് മുഹമ്മദ് പദ്ധതി ഇട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ കശ്മീരിൽ സുരക്ഷ വർധിപ്പിക്കാനും രഹസ്യാന്വോഷണ ഏജൻസി മുന്നറിയിപ്പ് നൽകി കഴിഞ്ഞു.
വടക്കന്‍ കശ്മീരിലെ ഖാസിഗുണ്ഡിലും അനന്ത്‌നാഗിലും അതിതീവ്രതയുള്ള സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണം ഉണ്ടാകാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. ജമ്മുവിലെ ബസ് സ്റ്റാന്‍ഡില്‍ വ്യാഴാഴ്ചയുണ്ടായ ഗ്രനേഡ് ആക്രമണത്തിന് പിന്നാലെയാണ് ഇന്റലിജന്‍സ് ഏജൻസി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.