Select Your Language

Notifications

webdunia
webdunia
webdunia
Sunday, 20 April 2025
webdunia

പുൽവാമയിൽ സൈന്യം ഭീകരനെ വധിച്ചു, 4 ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം: ഏറ്റുമുട്ടൽ തുടരുന്നു

സൈന്യം
, ബുധന്‍, 15 ഡിസം‌ബര്‍ 2021 (09:12 IST)
പുൽവാമയിൽ തുടർച്ചയായ മൂന്നാം ദിവസവും ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമു‌ട്ടൽ തുടരുന്നു. രാജ്‌പുര മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. പ്രദേശത്ത് നാലു ഭീകരർ കൂടി ഒളിച്ചിരിക്കുന്നുവെന്നാണ് നിഗമനം. 
 
അതേസമയം ശ്രീനഗറിൽ പൊലീസ് ബസിന് നേരെ ഇന്നലെ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ നുഴഞ്ഞുകയറിയ രണ്ട് ഭീകരരെന്ന് സുരക്ഷാ സേന അറിയിച്ചു. അക്രമണം ആസൂത്രിതമാണെന്നും ജയ്ഷേ മുഹമ്മദിന്‍റെ കശ്മീര്‍ ടൈഗേഴ്സാണ് ആക്രമണത്തിന് പിന്നിലെന്നും ജമ്മു കശ്‌‌മീർ പോലീസ് അറിയിച്ചു.
 
അതേസമയം ശ്രീനഗറിൽ പോലീസ് ബസിന് നേരെ ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസുകാരുടെ എണ്ണം മൂന്നായി. പാര്‍ലമെന്‍റ് ആക്രമണത്തിന്‍റെ വാര്‍ഷിക ദിനത്തിലായിരുന്നു ഇന്നലെ ശ്രീനഗറിൽ പൊലീസ് ബസിന് നേരെ ഭീകരാക്രമണം നടന്നത്. പരിക്കേറ്റ 13 പേരിൽ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
 
രണ്ട് ലോക്‌ഡൗണുകൾക്ക് ശേഷം കശ്‌മീരിൽ വിനോദ സഞ്ചാര മേഖലയടക്കം സാധാരണനിലയിലേക്ക് തിരിച്ചുവരുമ്പോഴാണ് ആക്രമണങ്ങൾ  വർദ്ധിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിപിഎല്‍ കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ബസ് യാത്ര സൗജന്യം, മറ്റുള്ള വിദ്യാര്‍ഥികള്‍ക്ക് മിനിമം ചാര്‍ജ് അഞ്ച് രൂപ; മാറ്റം ആലോചനയില്‍, മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകം