രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശം തീരുമാനമായി; പ്രഖ്യാപനം 31ന്

രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശം: 31ന് പ്രഖ്യാപനമുണ്ടായേക്കും

Webdunia
ശനി, 23 ഡിസം‌ബര്‍ 2017 (07:55 IST)
നടന്‍ രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനം വന്‍‌ ചര്‍ച്ചയായിരുന്നു. രാഷ്ട്രീയ പ്രവേശനത്തിനായി ഒരുങ്ങുന്നുവെന്ന സൂചനകള്‍ക്ക് ബലം നല്‍കി സ്റ്റൈല്‍മന്നന്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ നടന്‍ രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് ഡിസംബര്‍ 31-ന് പ്രഖ്യാപിക്കുമെന്ന് ഗാന്ധിയ മക്കള്‍ ഇയക്കം സ്ഥാപകനായ തമിലരുവി മണിയന്‍ അറിയിച്ചു.
 
രജനീകാന്തുമായി പോയസ് ഗാര്‍ഡനിലെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ ഒന്നരമണിക്കൂറോളം ചര്‍ച്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു  മണിയന്‍. ഡിസംബര്‍ 26 മുതല്‍ 31വരെ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളെ നേരിട്ടുകണ്ട് അഭിപ്രായം തേടുമെന്നും മണിയന്‍ പറഞ്ഞു.
 
'രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന വാര്‍ത്തകള്‍ താന്‍ നിഷേധിക്കുന്നില്ല, ചര്‍ച്ചനടത്തിവരുകയാണ്. ഇതുവരെയും തീരുമാനമെടുത്തിട്ടില്ല, തീരുമാനമായാല്‍ ഞാന്‍ തന്നെ നിങ്ങളെ അറിയിക്കാം,' ചെന്നൈ വിമാനത്താവളത്തില്‍ രജനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
 
പി അയക്കണ്ണിന്റെ നേതൃത്വത്തില്‍ വിവിധ കര്‍ഷക സംഘടനകളുമായി കഴിഞ്ഞമാസം അദ്ദേഹം ചര്‍ച്ചനടത്തിയിരുന്നു. നദീസംയോജനം അടക്കമുള്ള കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളെയും താന്‍ പിന്തുണക്കുന്നുവെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
 
ഫാന്‍സ് അസോസിയേഷനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഒരു യുദ്ധത്തിന് തയാറാകാനാണ് അദ്ദേഹം ആഹ്വാനം നല്‍കിയത്. യുദ്ധം ആഗതമായാല്‍ അവര്‍ മാതൃനാടിന്റെ രക്ഷയ്ക്കെത്തുമെന്നായിരുന്നും രജനി ആ കൂടിക്കാഴ്ചയില്‍ പറഞ്ഞിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

ചോദ്യം ചെയ്യലിന് ഹാജരായില്ല, അനിൽ അംബാനിയുടെ 1400 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments