Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹരിയാനയിൽ കോൺഗ്രസിന് തിരിച്ചടി; മുൻ പിസിസി പ്രസിഡന്റ് പാർട്ടി വിട്ടു

സംസ്ഥാനത്ത് നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അശോക് തൻവാറിന്റെ രാജി.

Ashok Tanwar

തുമ്പി എബ്രഹാം

, ശനി, 5 ഒക്‌ടോബര്‍ 2019 (14:31 IST)
ഹരിയാനയിലെ കോൺഗ്രസ് മുൻ അധ്യക്ഷനും മുതിർന്ന നേതാവുമായ അശോക് തൻവാർ പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചു. സംസ്ഥാനത്ത് നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അശോക് തൻവാറിന്റെ രാജി. കോൺഗ്രസ് പാർട്ടി നിലനിൽപ്പിൽ പ്രതിസന്ധി നേരിടുന്നത് അതിന്റെ എതിരാളികൾ കാരണമല്ലെന്നും മറിച്ച് അതിന്റെ ഉള്ളിലെ പടലപ്പിണക്കങ്ങൾ മൂലമാണെന്നും അശോക് തൻവാർ ട്വിറ്ററിൽ പ്രസിദ്ധീകരിച്ച തന്റെ രാജിക്കത്തിൽ ആരോപിക്കുന്നു.

ഏറ്റവും താഴേത്തട്ടിൽ നിന്നും നന്നായി അധ്വാനിച്ച് വളർന്നുവന്ന നേതാക്കൾക്കൊന്നും പാർട്ടിയിൽ സ്ഥാനമില്ലെന്നും മറിച്ച് പണം, ബ്ലാക്ക്മെയിലിംഗ്, സമ്മർദ്ദ തന്ത്രങ്ങൾ എന്നിവ മാത്രമാണ് അവിടെ ചെലവാകുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജനനേന്ദ്രിയവും, വാലും, നാവും മുറിച്ചുമാറ്റിയ നിലയിൽ കന്നുകാലികൾ, കിഴക്കൻ ഒറിഗണിൽ കൊടും ക്രൂരത !