24 വർഷം മുൻപ് പാലിൽ വെള്ളം ചേർത്തതിന് ക്ഷീര കർഷകന് ആറ് മാസം തടവ് വിധിച്ച് സുപ്രീംകോടതി
1995 നവംബറില്‍ രാജ് കുമാറിനെതിരായി പരാതിയില്‍ പറയുന്ന കുറ്റം നടക്കുന്നത്.
24 വര്‍ഷം മുമ്പ് പാലില്‍ വെള്ളം ചേര്‍ത്തതിന് ക്ഷീര കര്‍ഷകന് ആറ് മാസം തടവ് വിധിച്ച് സുപ്രിം കോടതി. ഉത്തര്‍പ്രദേശിലെ രാജ് കുമാര്‍ എന്ന ക്ഷീരകര്‍ഷകനാണ് സുപ്രിം കോടതി ശിക്ഷ വിധിച്ചത്. 1995 നവംബറില്‍ രാജ് കുമാറിനെതിരായി പരാതിയില്‍ പറയുന്ന കുറ്റം നടക്കുന്നത്.രാജ് കുമാര്‍ വിറ്റ പാലില്‍ 4.5% പാല്‍ കൊഴുപ്പും 7.7% പാല്‍ സോളിഡ് നോണ്‍-ഫാറ്റ് ഉള്ളതായി കണ്ടെത്തിയിരുന്നു.
പാല്‍ക്കാരനെ ആറുമാസം ജയിലില്‍ അടയ്ക്കാനുള്ള വിധി പ്രസ്താവിച്ച ശേഷം കോടതി കൂട്ടിച്ചേര്‍ത്തത് ഭക്ഷ്യ മായം ചേര്‍ക്കല്‍ നിരോധന നിയമപ്രകാരം നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളില്‍ നിന്ന് നാമമാത്രമായി വ്യതിചലിക്കുകയും ചെയ്താല്‍ പോലും കോടതികള്‍ക്ക് കുറ്റവാളികള്‍ക്കുള്ള ശിക്ഷ മയപ്പെടുത്താന്‍ സാധിക്കില്ലെന്നാണ്.