Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയില്‍ ആസ്പര്‍ജില്ലോസിസ് ഫംഗസ് ബാധയും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

Webdunia
വെള്ളി, 28 മെയ് 2021 (15:33 IST)
കോവിഡ്, ബ്ലാക്ക് ഫംഗസ് രോഗബാധയ്ക്ക് പിന്നാലെ ഇന്ത്യയില്‍ മറ്റൊരു ഫംഗസ് ബാധ കൂടി സ്ഥിരീകരിച്ചു. ബ്ലാക്ക് ഫംഗസ് പോലെ മറ്റൊരു ഗുരുതര ഫംഗസ് ബാധയാണ് ആസ്പര്‍ജില്ലോസിസ്. ഗുജറാത്തിലെ വഡോദരയിലാണ് എട്ട് പേര്‍ക്ക് ആസ്പര്‍ജില്ലോസിസ് സ്ഥിരീകരിച്ചത്. മൂക്കുമായി ബന്ധപ്പെട്ട ഫംഗസ് ബാധയാണ് ഇത്. കോവിഡ് രോഗികളിലും രോഗമുക്തി നേടിയവരിലും ആസ്പര്‍ജില്ലോസിസ് കാണപ്പെടുന്നു. സര്‍ക്കാര്‍ കണക്കനുസരിച്ച് ഗുജറാത്തില്‍ 262 ബ്ലാക്ക് ഫംഗസ് കേസുകളും എട്ട് ആസ്പര്‍ജില്ലോസിസ് കേസുകളുമാണ് ഉള്ളത്. വഡോദര എസ്എസ്ജി ആശുപത്രിയിലാണ് ആസ്പര്‍ജില്ലോസിസ് രോഗികളെ ചികിത്സിക്കുന്നത്. 
 
ശ്വാസകോശ സംബന്ധിയായ അസ്‌പെര്‍ജില്ലോസിസ് പ്രാഥമികമായി രോഗപ്രതിരോധശേഷിയില്ലാത്ത രോഗികളില്‍ കാണപ്പെടുന്നു. എന്നിരുന്നാലും, സൈനസ് പള്‍മണറി ആസ്പര്‍ജില്ലോസിസ് അപൂര്‍വമാണ്. കോവിഡ് -19 ല്‍ നിന്ന് സുഖം പ്രാപിച്ച അല്ലെങ്കില്‍ ചികിത്സയില്‍ കഴിയുന്ന ആളുകളില്‍ ഈ അണുബാധ കൂടുതലായി കാണാന്‍ സാധ്യതയുണ്ട്. ആസ്പര്‍ജില്ലോസിസ് ബ്ലാക്ക് ഫംഗസ് പോലെ മാരകമല്ലെന്ന് ഡോ.ശീതള്‍ മിശ്ര പറയുന്നു. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ സ്റ്റിറോയ്ഡുകളുടെ അമിത ഉപയോഗം മൂലവും ഈ ഫംഗസ് ബാധ കാണപ്പെടും. 
 
ആസപെര്‍ജിലസ് എന്ന ഫംഗസ് ആണ് രോഗത്തിനു കാരണം. ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവരില്‍ ആസ്‌പെര്‍ജില്ലോസിസ് ഗുരുതര ആരോഗ്യപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. 
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ശക്തമായ കാറ്റ് ജീവനു പോലും ഭീഷണി; ഇക്കാര്യങ്ങള്‍ ഓര്‍ക്കുക

കൊവാക്‌സിന്‍ സ്വീകരിച്ച മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായെന്ന പഠന റിപ്പോര്‍ട്ടിനെ തള്ളി ഐസിഎംആര്‍, ക്ഷമാപണം നടത്തണമെന്നും ആവശ്യം

Kerala Weather: ചക്രവാത ചുഴിയും ന്യൂനമര്‍ദ്ദ സാധ്യതയും; കേരളത്തില്‍ ശക്തമായ മഴയ്ക്കു കാരണം ഇതാണ്

മഴക്കാലമാണ്, റോഡില്‍ വാഹനമിറക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും

അതിതീവ്രമഴ: മൂന്നുജില്ലകളില്‍ റെഡ് അലര്‍ട്ട്, എട്ടുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ബാക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments