Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആശങ്ക ഇരട്ടിയാക്കി മറ്റൊരു ഫംഗസ് ബാധ, ഗുജറാത്തിൽ 8 പേർക്ക് ആസ്പർജില്ലോസിസ് രോഗം

ആശങ്ക ഇരട്ടിയാക്കി മറ്റൊരു ഫംഗസ് ബാധ, ഗുജറാത്തിൽ 8 പേർക്ക് ആസ്പർജില്ലോസിസ് രോഗം
, വെള്ളി, 28 മെയ് 2021 (15:03 IST)
ബ്ലാക്ക്,യെല്ലോ,വൈറ്റ് ഫംഗസ് ബാധയ്‌ക്ക് പിന്നാലെ രാജ്യത്തെ ആശങ്കയിലാഴ്‌ത്തി മറ്റൊരു ഫംഗസ് ബാധയും. മൂക്കുമായി ബന്ധപ്പെട്ട ആസ്‌പർജില്ലോസിസ് എന്ന രോഗമാണ് ഇപ്പോൾ ഗുജറാത്തിൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. കൊവിഡ് രോഗികളിലും കൊവിഡ് മുക്തരായവരിലുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.
 
വഡോദര എസ്എസ്‌ജി ആശുപത്രിയിലാണ് രോഗം സ്ഥിരീകരിച്ച 8 രോഗികളും. കൊവിഡിൽ നിന്നും രോഗമുക്തി നേടിയവരിലും കൊവിഡ് ചികിത്സയിൽ കഴിയുന്നവരിലുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സ്റ്റിറോയ്‌ഡ് ഉപയോഗിക്കുന്ന കൊവിഡ് രോഗികളിലാണ് ഫംഗസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഓക്സിജൻ വിതരണത്തിന് അസംസ്‌കൃത വസ്‌തുവായി അണുവിമുക്തമാക്കാത്ത വെള്ളം ഉപയോഗിക്കുന്നതാണ് രോഗത്തിനിടയാക്കുന്നതെന്നാണ് ഡോക്‌ടർമാരുടെ വിശദീകരണം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വാട്ടര്‍ തീം പാര്‍ക്കും വെള്ളച്ചാട്ടവും കാണാന്‍ പോയിട്ട് ഒരു മൂലയില്‍ ഒതുങ്ങിനില്‍ക്കേണ്ട അവസ്ഥ വന്നിട്ടുണ്ടോ?' പാഡുകളോട് നോ പറഞ്ഞ അനുഭവം