കോടതി മുറിയിലെ അതിക്രമശ്രമം: ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഇക്കാര്യം തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചത്.

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 7 ഒക്‌ടോബര്‍ 2025 (08:33 IST)
കോടതി മുറിയിലെ അതിക്രമശ്രമത്തില്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഇക്കാര്യം തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചത്. സംഭവം തികച്ചും അപലപനീയമാണെന്നും കാര്യങ്ങളെ ശാന്തതയോടെ നേരിട്ട ചീഫ് ജസ്റ്റിസിനെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും മോദി പങ്കുവെച്ച കുറുപ്പില്‍ പറയുന്നു.
 
അഭിഭാഷകര്‍ കേസ് പരാമര്‍ശിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിനുനേരെ ഷൂ എറിയാന്‍ ശ്രമിച്ചത്. സനാതന ധര്‍മ്മത്തെ അപമാനിക്കുന്നത് സഹിക്കാനാകില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു അഭിഭാഷകന്‍ രാകേഷ് കിഷോറിന്റെ അതിക്രമം. സുരക്ഷ ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ ഇയാളെ പിടികൂടുകയും പോലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു.
 
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരും സംഭവത്തെ അപലപിച്ചു. ഖജുരാഹോയിലെ വിഷ്ണുവിഗ്രഹം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടയാണ് സംഭവം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ വാട്ട്സ്ആപ്പ് അക്കൗണ്ട് ആരെങ്കിലും രഹസ്യമായി ഉപയോഗിക്കുന്നുണ്ടോ? പെട്ടെന്ന് കണ്ടെത്താനുള്ള വഴികള്‍ ഇതാ

മെഡിക്കല്‍ കോളേജില്‍ ആറ് ദിവസത്തേക്ക് ഒപി സേവനങ്ങള്‍ ബഹിഷ്‌കരിക്കാനൊരുങ്ങി ഡോക്ടര്‍മാര്‍

ഉരുക്കിയതും ചുരണ്ടിയതും തേടിയുള്ള അന്വേഷണമാണ് സംസ്ഥാനത്ത് നടക്കുന്നത്: സുരേഷ് ഗോപി

കേരളത്തില്‍ 10 മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 18 ശൈശവ വിവാഹങ്ങള്‍; പകുതിയും തൃശൂരില്‍

മീശമാധവന്‍ അവാര്‍ഡ് നല്‍കി ബേക്കറിഫാസ്റ്റ് ഫുഡ് ഉടമ; കള്ളന് ജീവിതത്തിലെ 'അവിസ്മരണീയ' നിമിഷം

അടുത്ത ലേഖനം
Show comments