ഒരു നാടകത്തിനും യാഥാര്‍ത്ഥ്യങ്ങളെ മറച്ചു വയ്ക്കാനാവില്ല: പാക് പ്രധാനമന്ത്രിക്ക് മറുപടി നല്‍കി ഇന്ത്യ
യു എന്‍ ജനറല്‍ അസംബ്ലിയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ വീരവാദത്തിന് ഇന്ത്യ മറുപടി പറയുകയായിരുന്നു.
ഒരു നാടകത്തിനും യാഥാര്‍ത്ഥ്യങ്ങളെ മറച്ചു വയ്ക്കാനാവില്ലെന്ന് പാക് പ്രധാനമന്ത്രിക്ക് മറുപടി നല്‍കി ഇന്ത്യ. യു എന്‍ ജനറല്‍ അസംബ്ലിയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ വീരവാദത്തിന് ഇന്ത്യ മറുപടി പറയുകയായിരുന്നു. മറുപടി പ്രസംഗം നടത്തിയ ഇന്ത്യന്‍ നയതന്ത്രജ്ഞ പെറ്റല്‍ ഗഹ്ലോട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യന്‍ കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീരില്‍ പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ ക്രൂരമായി കൊലപ്പെടുത്തിയ റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന പാക്കിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകര സംഘടനയെ 2025 ഏപ്രില്‍ 25 യുഎന്‍ രക്ഷാസമിതിയില്‍ വച്ച് സംരക്ഷിക്കാന്‍ ശ്രമിച്ച അതേ പാകിസ്ഥാനാണ് ഇതൊന്നും ഗഹ്ലോട്ട് പറഞ്ഞു.
വര്‍ഷങ്ങളായി ഭീകരവാദത്തെ വളര്‍ത്തുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഒരു രാജ്യം ഇത്രയും വിചിത്രമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ അത്ഭുതം ഇല്ലെന്നും ഒസാമ ബിന്‍ലാദനെ ഒരു പതിറ്റാണ്ടോളം സംരക്ഷിക്കുകയും ഭീകരവാദത്തിനെതിരെ പങ്കാളിയായി അഭിനയിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇതൊന്നും ഗഹ്ലോട്ട് പറഞ്ഞു.