Select Your Language

Notifications

webdunia
webdunia
webdunia
webdunia

Independence Day Wishes in Malayalam: ഏറ്റവും മികച്ച സ്വാതന്ത്ര്യദിന ആശംസകള്‍ മലയാളത്തില്‍

ഈ ദിവസത്തില്‍ ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ സ്വാതന്ത്ര്യദിന ആശംസകള്‍ നേരാം

August 15 Independence Day Wishes in Malayalam
, ഞായര്‍, 14 ഓഗസ്റ്റ് 2022 (20:48 IST)
Independence Day Celebration 2022: രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ് ഇന്ന്. ബ്രിട്ടീഷ് കോളനി വാഴ്ചയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ സ്മരണ പുതുക്കുകയാണ് രാജ്യം മുഴുവന്‍. ഈ ദിവസത്തില്‍ ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ സ്വാതന്ത്ര്യദിന ആശംസകള്‍ നേരാം. ഏറ്റവും മികച്ച ആശംസകള്‍ നോക്കാം. സന്ദേശങ്ങള്‍ കോപ്പി ചെയ്ത് പ്രിയപ്പെട്ടവര്‍ക്ക് അയക്കൂ...
 
1. നമ്മുടെ മുന്‍ഗാമികളുടെ ധൈര്യവും ധീരതയും നമുക്ക് ഓര്‍ക്കാം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പ്രയത്‌നിച്ച എല്ലാവര്‍ക്കും സ്മരണകള്‍ അര്‍പ്പിക്കാം. ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ 
 
2. ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍, നമ്മുടെ രാജ്യത്തിന് നമുക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാം 
 
3. നാനാത്വത്തില്‍ ഏകത്വമാണ് നമ്മുടെ രാജ്യത്തിന്റെ മുഖമുദ്ര. നമുക്കതില്‍ അഭിമാനിക്കാം. ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ 
 
4. ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത, ഒരൊറ്റ കുടുംബം നാം. ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ 
 
5. ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍, നമ്മുടെ രാജ്യത്തിന്റെ ഏകത്വവും സമാധാനവും എക്കാലവും പാലിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം 
 
6. ജാതി മത വര്‍ഗ ഭേത വ്യത്യാസങ്ങളില്ലാതെ ഒരൊറ്റ ജനതയായി സമാധാനത്തില്‍ പുലരാന്‍ നമുക്ക് സാധിക്കട്ടെ, ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ 
 
7. ഒരൊറ്റ ജനതയെന്ന ആശയത്തില്‍ നിന്ന് നമ്മെ വേര്‍പ്പെടുത്തുന്ന എല്ലാ പ്രതിബന്ധങ്ങളേയും നമുക്ക് തരണം ചെയ്യാം. ഒരേ മനസ്സോടെ ഭാരതത്തിനായി സേവനം ചെയ്യാം. ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍. 
 
8. നിരവധി പേരുടെ രക്തസാക്ഷിത്വമാണ് ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യം. രാജ്യത്തിനായി ജീവന്‍ ത്യജിച്ചവരെ നമുക്ക് ഓര്‍ക്കാം. ഒരു ജനതയായി നമുക്ക് മുന്നേറാം. ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Lottery FIFTY-FIFTY Results : ഫിഫ്റ്റി-ഫിഫ്റ്റിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ചേര്‍ത്തലയില്‍ വിറ്റ ടിക്കറ്റിന് ! ലോട്ടറി ഫലം പരിശോധിക്കാം