Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയുടെ ആശങ്കകള്‍ വകവയ്ക്കാതെ ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി ശ്രീലങ്ക

ഇന്ത്യയുടെ ആശങ്കകള്‍ വകവയ്ക്കാതെ ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി ശ്രീലങ്ക

സിആര്‍ രവിചന്ദ്രന്‍

, ശനി, 13 ഓഗസ്റ്റ് 2022 (20:21 IST)
ഇന്ത്യയുടെ ആശങ്കകള്‍ വകവയ്ക്കാതെ ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി ശ്രീലങ്ക. ചൈനീസ് കപ്പല്‍ യുവാന്‍വാങ്ങ്  അഞ്ചിനാണ് നങ്കുരമിടാന്‍ ശ്രീലങ്ക അനുമതി നല്‍കിയത്. ശ്രീലങ്കന്‍ ഹാര്‍ബര്‍ മാസ്റ്റര്‍ നിര്‍മ്മല്‍ പി സില്‍വയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കപ്പലിന് ഓഗസ്റ്റ് പതിനാറു മുതല്‍ 22 വരെ ശ്രീലങ്കയില്‍ ചൈനീസ് മേല്‍നോട്ടത്തില്‍ ഉള്ള ഹമ്പണ്‍ തോട്ട തുറമുഖത്ത് നങ്കൂരമിടാനാണ് അനുമതി. 
 
എന്തുകൊണ്ട് അനുമതി നല്‍കിക്കൂടാത്തത് എന്ന ശ്രീലങ്കയുടെ ചോദ്യത്തിന് ഇന്ത്യ തൃപ്തികരമായ മറുപടി നല്‍കാത്തതിനാലാണ് ചൈനീസ് ചാരക്കപ്പലിന് നങ്കുരമിടാന്‍ അനുമതി നല്‍കിയതെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ പറയുന്നു. സൈനിക നീക്കങ്ങള്‍ ഉള്‍പ്പെടെ ഉള്ള വിവരങ്ങള്‍ കപ്പലിന് ചോര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നാണ് ഇന്ത്യയുടെ ആശങ്ക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പറവൂരില്‍ മരം വീണ് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അഞ്ചുവയസ്സുകാരന്‍ മരിച്ചു