Publish Date: Mon, 19 Feb 2024 (12:24 IST)
Updated Date: Mon, 19 Feb 2024 (12:28 IST)
അയോധ്യ രാമക്ഷേത്രത്തില്‍ ഭരതനാട്യം അവതരിപ്പിച്ച് ഹേമമാലിനി. കഴിഞ്ഞ ദിവസമാണ് അയോധ്യയില്‍ ദര്‍ശനം നടത്തിയ നടിയും ബിജെപി എംപിയുമായ ഹേമമാലിനി ദര്‍ശനത്തിന് പിന്നാലെ ഭരതനാട്യം അവതരിപ്പിച്ചത്. രാംലല്ലയ്ക്കുവേണ്ടി ക്ഷേത്രത്തിനുള്ളില്‍ ഞാന്‍ ഭരതനാട്യം കളിച്ചു. ഇത് വളരെ ആഹ്ലാദകരമായ ഒരു അനുഭവമായിരുന്നുവെന്നും ആവേശത്തോടെയാണ് നൃത്തം ചെയ്തതെന്നും നിരവധിപേര്‍ തന്നെ അഭിനന്ദിച്ചതായും ഹേമമാലിനി കുറിച്ചു.
അതേസമയം അയോധ്യാരമാക്ഷേത്രം വന്നതിലൂടെ നിരവധിപേര്‍ക്ക് ജോലി ലഭിച്ചുവെന്ന് ഹേമമാലിനി വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐയോട് പറഞ്ഞിരുന്നു. കഴിഞ്ഞ മാസം 22ന് ഉദ്ഘാടനം ചെയ്യപ്പെട്ട ക്ഷേത്രത്തില്‍ നിരവധി പ്രമുഖരാണ് പങ്കെടുത്തിരുന്നത്. ഇപ്പോഴും ക്ഷേത്രത്തില്‍ തീര്‍ത്ഥാടകരുടെ വന്‍ തിരക്കാണ്.