Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി മിനിമം ബാലൻസ് ഇല്ലാത്ത ഡെബിറ്റ്കാർഡ് സേവനങ്ങൾക്ക് 25രൂപയും പുറമേ ജി എസ് ടിയും പിഴ

ചെക്കുക‌ൾ മടങ്ങുന്നതിനു സമാനമായ നടപടിയെന്നു ബാങ്കുകൾ

ഇനി മിനിമം ബാലൻസ് ഇല്ലാത്ത ഡെബിറ്റ്കാർഡ് സേവനങ്ങൾക്ക് 25രൂപയും പുറമേ ജി എസ് ടിയും പിഴ
, ചൊവ്വ, 27 മാര്‍ച്ച് 2018 (13:38 IST)
മിനിമം ബാലൻസ് ഇല്ലാത്ത ഡെബിറ്റ് കാർഡ് ഉപയോഗത്തിന് ഇനി പിഴ നൽകേണ്ടി വരും. മിനിമം ബാലൻസ് ഇല്ലാത്ത കാർഡുകൾ ഓരോ തവണ ഉപയോഗിക്കുമ്പോഴും 17 രുപ മുതൽ 25 രൂപ വരെ പിഴയായി ഈടാക്കാനാണ് ബാങ്കുകളുടെ തീരുമാനം. പിഴക്ക് പുറമെ ജി എസ് ടിയും ചുമത്തും. 
 
എന്നാൽ കുറഞ്ഞ തുകയാണ് പിഴയായ് ഈടാക്കുന്നത് എന്നാണ് ബാങ്കുകൾ അവകാശപ്പെടുന്നത്. കേന്ദ്ര സർക്കാർ ക്യാഷ്‌ലെസ്സ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനിടെയാണ് ബാങ്കുകളുടെ നടപടി എന്നതും ശ്രദ്ദേമാണ്.
 
ബാങ്കുകളുടെ ലാഭം വർധിപ്പിക്കുന്നതിന്റെ ഭാഗമായി സീറോ ബാലൻസ് അക്കൗണ്ട് സേവനം മിക്ക ബങ്കുകളും അവസാനിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് 'ബാങ്കുകൾ ഇത്തരം നടപടികളിലേക്ക് കടക്കുന്നത്. ഇനി മുതൽ എ ടി എമ്മിൽ നിന്നും പണം ഏടുക്കുമ്പോഴും കാഡ് സ്വയപ് ചെയ്ത് ഇടപാടുകൾ നടത്തുമ്പോഴും ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോഴും മിനിമം ബാലൻസ് ഇല്ലാത്ത കാർഡുകളിൽ നിന്നും അധിക തുക പിഴയായ് ബങ്കുകൾ ഈടാക്കും. ഇവ ചെക്കുകൾ മടങ്ങുന്നതിന്ന് സമാനമായ ഒരു നടപടിയായാണ് കാണുന്നത് എന്നാണ് ബാങ്കുകൾ പറയുന്നത്. പിഴയിലൂടെ വൻതുക ലാഭം കണ്ടെത്താനാണ് ബങ്കുകളുടെ ലക്ഷ്യം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കര്‍ണാടക തെരഞ്ഞെടുപ്പ് ചൂടിലേക്ക്; തെരഞ്ഞെടുപ്പ് മെയ് 12ന്, വോട്ടെണ്ണല്‍ മെയ് 15ന്