Select Your Language

Notifications

webdunia
webdunia
webdunia
webdunia

എസ് യു വികളിൽ രാജാവ് ഇവൻ തന്നെ!

ലോകത്തിലെ ഏറ്റവും വില കൂടിയ എസ് യു വി വിപണിയിലെത്തിച്ച് ചൈനീസ് കമ്പനി

എസ് യു വികളിൽ രാജാവ് ഇവൻ തന്നെ!
, ശനി, 24 മാര്‍ച്ച് 2018 (14:11 IST)
വാഹന വിപണിയിൽ എസ് യു വികൾക്ക് വലിയ സ്വീകാര്യതയാണുള്ളത്. എതു പ്രതലത്തിലും മികച്ച പ്രകടനം നടത്താൻ എസ് യു വി വാഹനങ്ങൾക്കാവും എന്നതിനാലാണ് ഈ വിഭാഗം വാഹനങ്ങളോട് ആളുകൾക്ക് പ്രിയം കൂടുതൽ. ആഢംഭരത്തിലും ആകാരഭംഗിയിലും മികച്ചവ കൂടിയാവും സ്പോട്ട് യൂട്ടിലിറ്റി വെഹിക്കിളുകൾ.
 
സ്പോർട്ട് യൂട്ടിലിറ്റി വാഹനങ്ങൾക്കിടയിൽ ഒരു രാജാവിനെ നിർമ്മിച്ചിരിക്കുകയാണ് ചൈനീസ് വാഹന നിർമ്മാണ കമ്പനി. കാള്‍മാന്‍ കിംഗ് എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനമാണ് ലോകത്തിലെ ഏറ്റവും വില കൂടിയ എസ് യു വി. വില കേട്ട് ആരും ഞെട്ടേണ്ട, 14 കോടിയാണ് ഈ വാഹനത്തിന് കമ്പനി നൽകിയിരിക്കുന്ന വില. ലിമിറ്റഡ് എഡിഷനായിട്ടാണ് കാറിനെ വിപണിയിലെത്തിക്കുന്നത്. 10 കാൾമാൻ കിങ്ങ് മാത്രമേ കമ്പനി വിറ്റഴിക്കു.
 
രൂപത്തിലും ഭാവത്തിലും പൂർണ്ണമായ വ്യത്യസ്തത പുലർത്തുന്നു ഈ വാഹനം. ആദ്യ കാഴ്ചയിൽ തന്നെ ഒരു രാജകീയ പ്രൗഡി തൊന്നും വാഹനത്തിന്. കാർബൺ, ഫൈബർ, സ്റ്റീൽ എന്നിവ ഉപയോഗിച്ചാണ് കാറിന്റെ ബോഡി 
 
നിർമ്മിച്ചിരിക്കുന്നത്. ഒരു ആഡംഭര ഭവത്തിലേതിനു സമാനമായ സൗകര്യങ്ങളാണ് കാറിനുൾവശത്ത് ഉള്ളത്. 
എയർ പ്യുരിഫയർ, റഫ്രിജറേറ്റർ, ഗെയിം കൺസോൾ തുടങ്ങി എല്ലാം കാറിനകത്ത് സുസജ്ജം. ഒരു മൊബൈൽ ആപ്പ് വഴി ഇവയെ എല്ലാ നിയന്ത്രിക്കാനുമാകും. ആവശ്യമെങ്കിൽ ബുള്ളറ്റ് പ്രൂഫ് സുരക്ഷാ സജ്ജീകരണവും ഒരുക്കി നൽകാൻ തയ്യാറാണ് കമ്പനി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി​യെ സഹപാഠികള്‍ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ ശേ​ഷം തീ കൊളുത്തിക്കൊന്നു