Publish Date: Sun, 29 Jan 2023 (08:55 IST)
Updated Date: Sun, 29 Jan 2023 (08:57 IST)
കോൺഗ്രസിൻ്റെ ഭാരത് ജോഡോ യാത്രയ്ക്ക് നാളെ സമാപനം. പന്താചൗക്കിൽ നിന്ന് രാവിലെ 10 മണിക്ക് തുടങ്ങുന്ന യാത്ര 12 മണിക്ക് ലാൽ ചൗക്കിൽ അവസാനിക്കും. തുടർന്ന് രാഹുൽഗാന്ധി പതാക ഉയർത്തുന്നതോടെ പദയാത്രയ്ക്ക് സമാപനമാവും.
വൈകീട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രാഹുൽഗാന്ധിയടക്കമുള്ളവർക്ക് അത്താഴ വിരുന്ന് നൽകും. നാളെ ജമ്മി കശ്മീർ പിസിസി ഓഫീസിലും രാഹുൽ ഗാന്ധി പതാകയുയർത്തൂം തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ 13 രാഷ്ട്രീയ കക്ഷികൾ പങ്കെടുക്കും. ഇതോടെ യാത്രയ്ക്ക് അന്ത്യമാവും.