തോല്‍വിയോളം വിലയുള്ള സമനില; അവസരങ്ങള്‍ തട്ടിയകറ്റി ബ്ലാസ്‌റ്റേഴ്‌സ് - കരുത്തുകാട്ടി ചെന്നൈയിൻ
തോല്‍വിയോളം വിലയുള്ള സമനില; അവസരങ്ങള്‍ തട്ടിയകറ്റി ബ്ലാസ്‌റ്റേഴ്‌സ് - കരുത്തുകാട്ടി ചെന്നൈയിൻ
ആരാധകരുടെ പ്രതീക്ഷകള്‍ തകിടം മറിച്ച് ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്തേക്ക്. നിര്‍ണായക മത്സരത്തില്‍ ചെന്നൈയിൻ എഫ്‌സിയോട് സമനിലയില്‍ കുരുങ്ങിയതാണ് കൊമ്പന്മാര്‍ക്ക് തിരിച്ചടിയായത്.
നിലവിൽ 17 കളികളിൽ നിന്ന് 31 പോയിന്റോടെ ചെന്നൈയ്ൻ പ്ലേ ഓഫ് സാധ്യത നിലനിർത്തി.
പെനാൽറ്റി ഉൾപ്പെടെ നിരവധി അവസരങ്ങൾ പാഴാക്കിയതാണ് കേരളത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്തത്. ഗോളിനായി പൊരുതി കളിച്ച ബ്ലാസ്റ്റേഴ്സിന്റെ അധ്വാനത്തിനുള്ള ഫലമായി 52മത് മിനിറ്റിൽ പെനൽറ്റി ലഭിച്ചെങ്കിലും പെനാൽറ്റി പെക്കൂസൺ പാഴാക്കിയതും ലീഡ് നേടാനുള്ള സാദ്ധ്യത ഇല്ലാതാക്കി.
ദുർബലമായ പെനാൽറ്റി ഷോട്ട് നേരെ ഗോളി കരൺ ജിത്ത് സിംഗ തടുത്തിടുകയായിരുന്നു. ഇതു കൂടാതെ ഗോള്‍ നേടാനുള്ള മികച്ച പല അവസരങ്ങളും ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചെങ്കിലും ഒന്നും ഗോളില്‍ അവസാനിച്ചില്ല.
സീസണിലെ ഏഴാം സമനിലയിലാണ് ബ്ലാസ്‌റ്റേഴ്‌സ് കുരുങ്ങിയത്. ലീഗിൽ ഇനി ബംഗളൂരുവിനെതിരെ അവശേഷിക്കുന്ന അവസാന മത്സരം വിജയിച്ചാലും ഇനി സെമിയിലേക്ക് മുന്നേറാൻ സാദ്ധ്യത വിരളമാണ്. 17 കളികളില്‍നിന്ന് 29 പോയന്റോടെ ചെന്നൈയിൻ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ചെന്നൈയിൻ മുന്നേറി.