Publish Date: Fri, 17 Sep 2021 (10:05 IST)
Updated Date: Fri, 17 Sep 2021 (10:09 IST)
ആറാംക്ലാസ് വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടില്‍ 906.2 കോടി രൂപ. ബിഹാറിലെ കട്ടിഹാറിലാണ് സംഭവം. കുട്ടികള്‍ക്ക് സ്‌കൂള്‍ യുണിഫോം വാങ്ങാന്‍ സര്‍ക്കാര്‍ പണം ഇട്ടിട്ടുണ്ടോന്നറിയാന്‍ ബാങ്കില്‍ എത്തിയപ്പോഴാണ് രണ്ടുകുട്ടികളുടെ അക്കൗണ്ടിലായി ഇത്രയധികം പണം വന്നതറിഞ്ഞത്. സംഭവത്തെതുടര്‍ന്ന് വിവരം ബാങ്കിനെ അറിയിക്കുകയും പണം പിന്‍വലിക്കല്‍ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പണം അയക്കുന്ന കമ്പ്യൂട്ടറിലെ തകരാറാണ് സംഭവത്തിന് കാരണമായതെന്ന് ബ്രാഞ്ച് മാനേജര്‍ അറിയിച്ചു.